
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഇശല്‍മഴ പെയ്തിറങ്ങിയ ദുബൈ കെഎംസിസി സ്നേഹസംഗമം സാമൂഹിക തിന്മകള്ക്കെതിരെയുള്ള ഉണര്‍ത്തുപാട്ടായി. വര്‍ഗീയ ചിന്തയും ലഹരിയുടെ പിടിമുറുക്കവും ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്ന കാലത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍ ദുബൈ കെഎംസിസി നടത്തിവരുന്ന മാതൃകാ പ്രവര്‍ത്തനങ്ങളിലൊന്നാണ് കള്‍ച്ചറല്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്നേഹ സംഗമം. ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിറഞ്ഞ സദസിനെ സാക്ഷിയാക്കി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ചേലാട്ട് ഉദ്ഘാടനം ചെയ്തു.
കള്‍ച്ചറല്‍ വിങ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര അധ്യക്ഷനായി. ശാന്തി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഇഒ ടിഎന്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറര്‍ പൊട്ടങ്കണ്ടി ഇസ്മായില്‍,ഒകെ സിറാജ് ആജല്‍ ഗ്രൂപ്പ്,കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍,സംസ്ഥാന ഭാരവാഹികളായ ഇസ്മായീല്‍ ഏറാമല,കെപിഎ സലാം,മുഹമ്മദ് പട്ടാമ്പി,ബാബു എടക്കുളം,അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടി,ഒ.മൊയ്തു,പിവി നാസര്‍,അഫ്സല് മെട്ടമ്മല്‍,എന്‍കെ ഇബ്രാഹീം,അഹമ്മദ് ബിച്ചി,നാസര്‍ മുല്ലക്കല്‍,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍,മുസ്തഫ വേങ്ങര,വനിതാ കെഎംസിസി സംസ്ഥാന ഭാരവാഹികളായ സഫിയ മൊയ്തീന്,റീന സലീം പ്രസംഗിച്ചു.
ഇഖ്ബാല്‍ മടക്കര,അനസ് പള്ളിക്കണ്ടി,ഹംറാസ് എ.കെ,അബ്ലജ മുജീബ്,റിസാ ഫാത്തിമ ഗാനങ്ങളാലപിച്ചു. ടീം മെഹ്ഫില്‍ അവതരിപ്പിച്ച ഒപ്പന,അറബിക് ഡാന്‍സ് എന്നിവയും സംഗമത്തെ മധുരിതമാക്കി. കള്‍ച്ചറല്‍ വിങ് അംഗങ്ങളായ അബ്ദുറഹീം ഷാജി,നജീബ് ഷൊര്‍ണ്ണൂര്‍,വികെ നിസാം, ജാഫര്‍ മടയില്‍,സലാം തട്ടാണിച്ചേരി,നജീബ് തച്ചംപൊയില്‍,ഗഫൂര്‍ പാലോളിനേതൃത്വം നല്കി.