
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
കെഎംസിസി സംസ്ഥാന കാമ്പയിന് വന്‍ വിജയം
ദുബൈ: ഡിജിറ്റല്‍ വാര്‍ത്താ പ്രസരണ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം തുടരുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ സബ്ക്രിപ്ഷന് കാമ്പയിന് ദുബൈയില്‍ ഊര്‍ജിതം. ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ജൂലൈ 15 മുതല്‍ 31വരെ ആചരിച്ച സബ്സ്ക്രിപ്ഷന് കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കാമ്പയിന് വന്‍ വിജയമാക്കിയ ജില്ലാ,മണ്ഡലം കമ്മിറ്റികളെ ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പൊട്ടങ്കണ്ടി ഇസ്മായീല്‍ എന്നിവര്‍ അഭിനന്ദിച്ചു. കാമ്പയിന് കാലാവധി കഴിഞ്ഞിട്ടും കീഴ്ഘടങ്ങള്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മത്സരം തുടരുകയാണ്.
വ്യത്യസ്ത പദ്ധതികളൊരുക്കിയാണ് ജില്ലാ,മണ്ഡലം,പഞ്ചായത്ത് തലങ്ങളില്‍ കാമ്പയിന് ഊര്‍ജിതമായി നടക്കുന്നത്. രണ്ടാഴ്ചത്തെ കാമ്പയിന് കാലയളവില്‍ 10,000 ത്തിലധികം സബ്സ്ക്രിപ്ഷന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇസ്മായീല്‍ ഏറാമലയും ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്രയും കാമ്പയിന് കോഓര്‍ഡിനേറ്റര്‍ ഹംസ തൊട്ടിയും അറിയിച്ചു. ആറായിരത്തിലേറെ വരിക്കാരെ ചേര്‍ത്ത് മലപ്പുറം ജില്ലയാണ് കാമ്പയിനില്‍ ഒന്നാമതെത്തിയത്. കോഴിക്കോട് ജില്ല രണ്ടാമതും കാസര്‍കോട് ജില്ല മൂന്നാമതുമാണ്. മലപ്പുറം,കോഴിക്കോട്,കാസര്‍കോട്,തൃശൂര്‍,പാലക്കാട്,കൊല്ലം,വയനാട് എന്നിവയാണ് കാമ്പയിന് കാലയളവില്‍ നല്കിയ ക്വാട്ട പൂര്‍ത്തീകരിച്ച ജില്ലകള്‍. ഗള്‍ഫ് ചന്ദ്രികയുടെ ഡിജിറ്റല്‍ വായനയിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നതിന് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.