
മിഡിലീസ്റ്റില്‍ സമാധാനം തുടരാന്‍ യുഎഇക്കൊപ്പം നില്ക്കും: തുര്‍ക്കി
ദുബൈ: പ്രവാസ ലോകത്ത് അതിരുകളില്ലാത്ത സേവനങ്ങളും എല്ലാവരെയും ഉള്‍കൊള്ളുന്ന പ്രവര്‍ത്തനങ്ങളുമാണ് കെഎംസിസിയെ വ്യത്യസ്തമാക്കുന്നതെന്നും ഇതിലൂടെ നിരവധി ജനോപകരപ്രദമായ കാര്യങ്ങള്‍ നാട്ടിലും പ്രവാസ ലോകത്തും ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ പറഞ്ഞു. ദുബൈ കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച മുസിരിസ് ഗാല കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് അസ്കര്‍ പുത്തന്‍ചിറ അധ്യക്ഷനായി. മധ്യപ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ മുഖ്യപ്രഭാഷണം നടത്തി. അക്കാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ് മുഖ്യാതിഥിയായിരുന്നു. മുസിരിസ് അവാര്‍ഡ് ബഷീര്‍ മാളക്ക് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി സമ്മാനിച്ചു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാമില്‍ മുഹമ്മദ് അലി,ഫെബിന റഷീദ്,കെഎസ് ഷാനവാസ് എന്നിവരെയും ആദരിച്ചു. ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുസ്സമദ് ചാമക്കാല,തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍,സത്താര്‍ മാമ്പ്ര,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് അരിഷ് അബൂബക്കര്‍ (ഇന്‍കാസ്) അനസ് മാള (പ്രവാസി ഇന്ത്യ) പ്രസംഗിച്ചു. സലാം മാമ്പ്ര സ്വാഗതവും ഹസീബ് മുസ്തഫ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുറഹ്മാന്‍കുട്ടി,ഇബ്രാഹീം കടലായി,അഷ്റഫ് മാള, ഷഫീഖ് മാമ്പ്ര,ഹംസ ചിരട്ടകുന്ന് നേതൃത്വം നല്കി. ഗള്‍ഫ് ചന്ദ്രിക പ്രചാരണം ശക്തമാക്കാന്‍ മണ്ഡലം കമ്മിറ്റി കാമ്പയിന് ആരംഭിച്ചു.