
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
ദുബൈ: മനുഷ്യരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സും(എഐ) സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ വ്യക്തമായി വേര്‍തിരിച്ചറിയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ലോകത്തിലെ ആദ്യ എഐ സംവിധാനം ദുബൈയില്‍ ആരംഭിച്ചു. ‘ഹ്യൂമന്മെഷീന് സഹകരണ ഐക്കണുകള്‍’ എന്ന പുതിയ സംവിധാനത്തിന്റെ പ്രഖ്യാപനം ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്നലെ പ്രഖ്യാപിച്ചത്. നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുടെ ഗവേഷണ,വിജ്ഞാനാധിഷ്ഠിത ആവശ്യങ്ങള്‍ക്ക് ഇനി ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ശൈഖ് ഹംദാന്‍ അഭ്യര്‍ത്ഥിച്ചു. ദുബൈ ഫ്യൂച്ചര്‍ വികസിപ്പിച്ചെടുത്ത ആഗോള വര്‍ഗീകരണ സംവിധാനം ഗവേഷണം,പ്രസിദ്ധീകരണങ്ങള്‍,ഉള്ളടക്കം എന്നിവയില്‍ കൃത്യമായ സുതാര്യത ഉറപ്പുനല്‍കുന്നതാണ്. സൃഷ്ടിപരവും ശാസ്ത്രീയവും അക്കാദമികവും ബൗദ്ധികവുമായ ഉള്ളടക്കത്തിന്റെ ഗവേഷണം,ഉത്പാദനം, പ്രസിദ്ധീകരണം എന്നിവയില്‍ മനുഷ്യരെ പോലെ തന്നെ എഐക്കും കൃത്യമായ പങ്കുവഹിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് പുതിയ സംവിധാനം.
മനുഷ്യരും ബുദ്ധിശക്തിയുള്ള യന്ത്രങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്ന അഞ്ച് പ്രാഥമിക ഐക്കണുകള്‍ പുതിയ സിസ്റ്റത്തിലുണ്ട്. മനുഷ്യരും എഐയും തമ്മിലുള്ള സഹകരണം എവിടെയാണ് നടന്നതെന്ന് കൃത്യമായി സൂചിപ്പിക്കുന്ന ഒമ്പത് ഉപവര്ഗീകരണങ്ങളും ഇത് വ്യക്തമാക്കുന്നു. സുതാര്യവും ഉത്തരവാദിത്തമുള്ളതും ഡിജിറ്റല്‍ ഭാവിയെ ശോഭനമാക്കുന്നതിനുമുള്ള നവീകരണത്തോടുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് പുതിയ സംവിധാനത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്. കൂടാതെ എഐ യുഗത്തില്‍ പുതിയ ആഗോള കേന്ദ്രമായും ദുബൈ മാറിയിരിക്കുകയാണ്. വ്യക്തതക്കും വിശ്വാസ്യതക്കുമുള്ള പുതിയ മാര്‍ഗമായി ഈ സംവിധാനം സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ഗവേഷകരെയും കണ്ടന്റ് ക്രിയേറ്റര്‍മാരെയും സ്ഥാപനങ്ങളെയും തങ്ങള്‍ ദുബൈയിലേക്ക് ക്ഷണിക്കുന്നുവെന്നും കിരീടാവകാശി ശൈഖ് ഹംദാന്‍ പറഞ്ഞു.
അല്‍ഗോരിതങ്ങള്‍,ഓട്ടോമേഷന്‍ ഉപകരണങ്ങള്‍,ജനറേറ്റീവ് എഐ മോഡലുകള്‍,റോബോട്ടിക്സ്,ഗവേഷണത്തിലോ ഉള്ളടക്ക നിര്‍മാണ പ്രക്രിയയിലോ പങ്കുവഹിക്കുന്ന സാങ്കേതിക സംവിധാനം എന്നിവയുള്‍പ്പെടെ വിവിധ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ വിഭാഗമായാണ് ഇത്തരം ‘ഇന്റലിജന്റ് മെഷീനുകള്‍’.