സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: സോഷ്യല്‍ മീഡിയയിലെ വിവേകപരമായ ഇടപെടലുകളാണ് പുതിയ കാലത്തെ രാഷ്ട്രീയ ദൗത്യമെന്ന് എഴുത്തുകാരന് ഷെരീഫ് സാഗര്‍. ദുബൈ മലപ്പുറം മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘ഇടപെടലുകളുടെ രാഷ്ട്രീയം’ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു. വിവേകത്തോടെ ഇടപെട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. സത്യാവസ്ഥ ബോധ്യപ്പെട്ട ശേഷം മാത്രമേ വാര്‍ത്തകളും ദൃശ്യങ്ങളും പങ്കുവെക്കാന്‍ പാടുള്ളൂ. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്ന സന്ദേശങ്ങളെ അവഗണിക്കണം.
അത്തരം കാര്യങ്ങളില്‍ സമയം കളയാതെ സ്വയം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി ഹാളില്‍ നടന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ ഉപയോഗം,പുതിയ സാധ്യതകള്‍,വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഷെരീഫ് സാഗര്‍ പ്രവര്‍ത്തകരുമായി സംവദിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ പുല്‍പ്പറ്റ മോഡറേറ്ററായി.
മണ്ഡലം പ്രസിഡന്റ് ഷബീര്‍ തറയില്‍ അധ്യക്ഷനായി. കെഎംസിസി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെപിപി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍,പിവി നാസര്‍,ജമാലുദ്ദീന്‍ കെഎം പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷബീറലി സിപി സ്വാഗതവും ട്രഷറര്‍ ഷഹാബ് കാലത്തിങ്കല്‍ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഇര്‍ഷാദ് കെഎന്‍,മുഹമ്മദ് കുരിക്കള്‍,അമീര്‍ പരി,അഷ്റഫ് ബംഗാലന്,ഇര്‍ഷാദ് സികെ നേതൃത്വംനല്കി.