
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഇരുന്നൂറോളം വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് മലപ്പുറം ജില്ലാ കെഎംസിസിയുടെ സ്നേഹാദരം. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സ്മാര്‍ട്ട് എജ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിങ്് ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ‘ടാലന്റ് ഈവ് 2025’ പരിപാടിയില്‍ ഉന്നത വിജയികളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയും നാഷണല്‍ കെഎംസിസി പ്രസിഡന്റുായ ഡോ.പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷനായി. മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുല്‍ ആബിദീന്‍ സഫാരി,ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,മുസ്്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്,സലാം പരി,നിഷാദ് പുല്‍പ്പാടന്‍ പ്രസംഗിച്ചു പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും അന്തരാഷ്ട്ര ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ.റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെഎംസിസി സംസ്ഥാന,ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. എപി നൗഫല്‍ സ്വാഗതവും സിവി അശ്റഫ്നന്ദിയുംപറഞ്ഞു.