
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈ മലപ്പുറം ജില്ലാ കെഎംസിസി സ്മാര്‍ട്ട് എജ്യുക്കേഷന്‍ ആന്റ് എന്റോവ്മെന്റ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ യുഎഇയിലെ വിവിധ സ്കൂളുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ‘ടാലന്റ് ഈവ് 2025’ അക്കാദമിക പ്രതിഭാ പുരസ്കാര സമര്പണം 25ന് നടക്കും. സിബിഎസ്ഇ,കേരള ബോര്‍ഡ് സിലബസുകളില്‍ 10,12 ഗ്രേഡ് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയാണ് ആദരിക്കുക. രാവിലെ ഒമ്പതു മണിക്ക് ദുബൈ അല്‍ ബറാഹയിലെ വിമന്‍സ് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ കരിയര്‍ ഗൈഡും ഇന്റര്‍നാഷണല്‍ ട്രെയിനറും മെന്ററുമായ ഡോ.റാഷിദ് ഗസ്സാലി വിദ്യാര്‍ഥികളുമായി സംവദിക്കും. വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥി പ്രതിഭകളുടെയും രക്ഷിതാക്കളുടെയും സംഗമ വേദിയായി പരിപാടി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. വിദ്യാഭ്യാസ,ബിസിനസ്,പ്രാഫഷണല്‍,സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിന് വിദ്യാര്‍ഥികള്‍ ആദരം ഏറ്റുവാങ്ങും. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0506705894/0502716625/0555322566.