
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അടുത്ത വര്‍ഷം രജത ജൂബിലി
ദുബൈ: 2026 ഫെബ്രുവരി ഒന്നിന് നടക്കുന്ന 25ാമത് ദുബൈ മാരത്തണിന് രജിസ്ട്രേഷന് ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ ആദ്യ അന്താരാഷ്ട്ര റോഡ് റേസുകളിലൊന്നായ ദുബൈ മാരത്തണിന്റെ രജത ജൂബിലി ആഘോഷവും അടുത്ത വര്‍ഷം നടക്കും. ഇതിന്റെ ഭാഗമായി പ്രത്യേക എലൈറ്റ് ലെവല്‍ മത്സരങ്ങളും നടക്കും. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിന്തുണയോടെ നടക്കുന്ന മാരത്തണ്‍ പ്രമുഖ എലൈറ്റ് അത്ലറ്റുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ലോകത്തെമ്പാടുമുള്ള കായിക പ്രേമികളുടെ മനംകവരുന്ന ദുബൈ മാരത്തണ്‍ വേഗതയേറിയ മത്സരങ്ങളില്‍ പേരുകേട്ടതാണ്. 140ലധികം രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച മത്സരം ദുബൈയുടെ സ്പോര്‍ട്സ് കലണ്ടറിലെ നാഴികക്കല്ലാണ്. ആഗോള മാരത്തണ്‍ സര്‍ക്യൂട്ടിലെ പ്രധാന മത്സരം കൂടിയാണ് ദുബൈ മാരത്തണ്‍.
ലോക അത്ലറ്റിക്സില് സ്വര്‍ണ മെഡല്‍ നേടുന്ന താരങ്ങള്‍ അണിനിരക്കുന്ന ദുബൈ മാരത്തണ്‍, റെക്കോര്‍ഡ് തകര്‍ക്കുന്ന പ്രകടനങ്ങളുടെയും ലോകോത്തര പങ്കാളിത്തത്തിന്റെയും ട്രാക്കായി മാറിയിരിക്കുകയാണ്. ഹെയ്ലി ഗെബ്ര്സെലാസി ഉള്‍പ്പെടെയുള്ള ഇതിഹാസ അത്ലറ്റുകള് ഇവിടെ വേഗത മാറ്റുരച്ചിട്ടുണ്ട്. 2008ല്‍ ദുബൈയില്‍ ആദ്യമായി മാരത്തണ്‍ ഓടിയെത്തിയ ഗെബ്ര്സെലാസി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ മാരത്തണ്‍ സമയം കുറിക്കുകയും ചെയ്തു. 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണിനൊപ്പം 2026ല്‍ 10 കിലോമീറ്റര്‍ റോഡ് റേസും 4 കിലോമീറ്റര്‍ രസകരമായ ഓട്ടവും ഉണ്ടായിരിക്കും. ഇത് എല്ലാ ഫിറ്റ്നസ് തലങ്ങളിലുമുള്ള പങ്കെടുക്കുന്നവര്‍ക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക.കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് മാരത്തണുകളില്‍ ഒന്നായി ദുബൈ മാരത്തണ്‍ മാറിയിട്ടുണ്ട്. എല്ലാ വര്‍ഷവും മുന്‍നിര അത്ലറ്റുകളെയും ആയിരക്കണക്കിന് അമച്വര്‍ ഓട്ടക്കാരെയുംമാണ് ദുബൈ സ്വീകരിക്കുന്നത്. അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ദുബൈക്ക് മികച്ച ഇടമൊരുക്കുന്നതാണ് ദുബൈ മാരത്തണ്‍.