
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈ മറീനയിലെ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. മറീന പ്രൊമെനേഡ്,മറീന ടെറസ്,മറീന വാക്ക്,മറീന മാള്‍,മറീന മാള്‍ 1 എന്നീ അഞ്ച് സ്റ്റേഷനുകളിലാണ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. നവീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതും മികച്ച സൗകര്യങ്ങളുമുള്ളവയാണ്. സൗജന്യ വൈഫൈ, എല്ലാ ഉപയോക്താക്കള്‍ക്കും വ്യക്തവും ഫലപ്രദവുമായ ആശയവിനിമയം ഉറപ്പാക്കുന്ന ഓഡിയോ അനൗണ്‍സ്മെന്റ്,സമുദ്ര ഗതാഗതത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്കുന്ന ഡിസ്പ്ലേ സ്ക്രീനുകള്‍,നിരീക്ഷണ ക്യാമറകളും ഫയര്‍ അലാറം ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുള്ളതായി സമുദ്രഗതാഗത ഡയരക്ടര്‍ ഖലഫ് ബല്ഗാസൂസ് അല്‍ സറൂണി പറഞ്ഞു.
ദുബൈയുടെ സമ്പന്നമായ സമുദ്ര പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത തടികളി ദു ബൈയുടെ സാംസ്കാരികവും പൈതൃകവും എടുത്തുകാണിക്കുന്ന വാസ്തുവിദ്യാ പ്രചോദനം ഉള്കൊ ണ്ടാണ് വ്യതിരിക്തവും നൂതനവുമായ രൂപകല്പനകളിലൂടെ നവീകരണം മനോഹരമാക്കിയിട്ടുള്ളത്. സമുദ്ര ഗതാഗത അനുഭവത്തെ സമ്പന്നമാക്കുന്ന സുഖകരവും ആധുനികവുമായ അന്തരീക്ഷം നല്കി ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദുബൈ മറീനയിലെ പ്രധാന സൗകര്യങ്ങളും ലാന്‍ഡ്മാര്‍ക്കുകളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനാണ് സ്റ്റേഷനു കള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
മറീന മാള്‍,അടുത്തുള്ള റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍,അടുത്തുള്ള മെട്രോ, ട്രാം സ്റ്റേഷനുകള്‍ തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സേവനം ലഭ്യമായിരിക്കും. സുഗമമായ യാത്ര സാധ്യമാക്കുക,സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുക തുടങ്ങിയവയാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തി ല്‍ അഞ്ച് സ്റ്റേഷനുകളുടെ വികസനം നടപ്പാക്കും.