
അന്താരാഷ്ട്ര അവാര്‍ഡുകളുടെ തിളക്കത്തില്‍ അബുദാബി ഗതാഗത വകുപ്പ്
ദൂരം 5.7 കി.മീറ്ററില്‍ നിന്നും 1.5 ആയി കുറയും
ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് അല്‍ വര്‍ഖയിലേക്കും തിരിച്ചുമുള്ള പുതിയ റോഡ് ജൂണ്‍ ആദ്യത്തില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനുട്ടില്‍നിന്നും മൂന്നര മിനുട്ട് മാത്രമായി ചുരുങ്ങും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമുണ്ടായിരിക്കും. യാത്രാ സമയം 80ശതമാനവും യാത്രാ ദൂരം 5.7 കിലോ മീറ്ററില്‍നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും.
താമസക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സേവനം നല്‍കുന്നതിനായി അല്‍വര്‍ഖ 1 സ്ട്രീറ്റ് 13ലെ ഗതാഗത മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളും ആര്‍ടിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്പന ചെയ്തിരിക്കുന്ന എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. ദുബൈയുടെ നഗര,ജനസംഖ്യാ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി,റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളില്‍ റോഡുകള്‍, ലൈറ്റിങ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത അടിസ്ഥാന സൗക ര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആര്‍ടിഎ നടപ്പാക്കുന്നത്. അല്‍വര്‍ഖ വികസന പദ്ധതികളില്‍ അല്‍വര്‍ഖ 3,4 എന്നിവിടങ്ങളിലെ ഉള്‍റോഡുകളുടെ നവീകരണവും നടപ്പാതകള്‍, പാര്‍ക്കിങ്ങുകള്‍ എന്നിവയുടെ നിര്‍മാണം,23 കിലോമീറ്ററില്‍ കൂടുതലുള്ള സൈക്ലിങ് ട്രാക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സമീപങ്ങളിലെ സൈക്കിള്‍ ട്രാക്കുകളുമായുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
അടുത്ത ഘട്ടത്തില്‍ അല്‍വര്‍ഖ ഒന്നിലെ ഗതാഗതശേഷി വര്‍ധിപ്പിക്കുകയും നിലവിലുള്ള റൗണ്ട് എബൗട്ടുകളെ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റുകളുള്ള സിഗ്നലൈസ്ഡ് ജങ്ഷനുകളാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഇതിലൂടെ ഗതാഗത പ്രവാഹം 30ശതമാനം വരെ മെച്ചപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകും.നിരവധി ഉള്‍റോഡ് വികസനത്തിലൂടെ അല്‍ര്‍ഖ 4 ലെ സ്കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സിന് ചു റ്റുമുള്ള ഗതാഗതം സുഗമമാക്കല്‍, 150 അധിക പാര്‍ക്കിംഗ് നിര്‍മ്മാണം,പുതിയ പാര്‍ക്കിങ്ങുകള്‍ക്കായി സുരക്ഷിതമായ എന്‍ട്രി,എക്സിറ്റ് പോയിന്റുകള്‍ എന്നിവയും സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു.
സ്കൂള്‍ മേഖലയിലെ തിരക്ക് കുറക്കുന്നതിനും ഏകദേശം 35 മുതല്‍ 50ശതമാനംവരെ സമയം കുറക്കുന്ന തിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. 136 റെസിഡന്‍ഷ്യല്‍ വില്ലകള്‍ ഉള്‍പ്പെടുന്ന അല്‍വര്‍ഖ നാലിലെ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് സഹായകമായ ആന്തരിക റോഡുകളും ആര്‍ടിഎ പൂര്‍ത്തിയാക്കി. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും താമസക്കാരുടെ മൊബിലിറ്റി മെച്ചപ്പെടുത്തു ന്നതിനും ലക്ഷ്യമിട്ടുള്ള നടപ്പാതകള്‍, വാഹന ആക്സസ് പോയിന്റുകള്‍,പൂര്‍ണമായും സംയോജിത ലൈറ്റിങ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിനോദത്തിനും സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിനുമായി 7.4 കിലോമീറ്റര്‍ സൈക്ലിങ് ട്രാക്കും നിര്‍മിച്ചു.
താമസക്കാരുമായുള്ള ആശയ വിനിമയം വികസനത്തിന് വലിയ മുതല്‍കൂട്ടായി
ദുബൈ: അല്വര്ഖയിലെ താമസക്കാരും നിത്യസന്ദര്ശകരുമായും ദുബൈ റോഡ്സ് ആന്റ് ട്രാ ന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) നടത്തിയ ആശയ വിനിമയം ഈ പ്രദേശത്തിന്റെ വികസന രംഗത്ത് ഏറെ സഹായകമായതായി ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. അല്വര്ഖയിലെ താമസക്കാരുമായും പതിവ് സന്ദര്‍ശകരുമായും നേരത്തെ ആര്‍ടിഎ ഈ ഭാഗത്തെ ഗതാഗത സൗകര്യങ്ങളെക്കുറിച്ച് ആശയ വിനിമയം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്. അല്‍വര്‍ഖ നിവാസികളുമായുള്ള ഇടപെടല്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലായിരുന്നുവെന്ന് ആര്‍ടിഎ വിലയിരുത്തി.
നിരവധി വികസന സംരംഭങ്ങളും പദ്ധതികളും രൂപപ്പെടുത്താന്‍ ഇത് സഹായകമായി. ഇവ ഗതാഗത പ്രവാഹം വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതിന് കൂടുതല്‍ ഉപകാരപ്രദമായി. ഗതാഗതതിരക്ക് കുറക്കാനും സുഗമമായ സഞ്ചാരത്തിനും പൊതുജന അഭിപ്രായ ക്രോഡീകരണം കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. ഇവിടെയുള്ള താമസക്കാരുടെയും വരുന്ന സഞ്ചാരികളുടെയും സന്ദര്ശകരുടെയുമെല്ലാം ജീവിത നിലവാരം മെച്ചപ്പെടുത്തുകയും വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാനും ഇതുവഴി സാധ്യമാകുകയാണ്.