വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ഇന്നലെ രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍(ഇ 311) ഏറെ നേരം വാഹനഗതാഗതം സ്തംഭിച്ചു. ഇതോടെ വാഹന യാത്രക്കാര്‍ വലഞ്ഞു. അബുദാബിയിലേക്ക് വരുന്ന വാഹനം ഉമ്മു സുഖീം എക്സിറ്റിന് ശേഷം അപകടത്തില്‍ പെട്ടതാണ് ഗതാഗത തടസത്തിനു കാരണമെന്ന് ദുബൈ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
നിര്‍ണയിക്കപ്പെട്ട വേഗത ശ്രദ്ധിച്ചു വാഹനമോടിക്കണമെന്നും ശരിയായ അവസ്ഥയിലല്ലാതെ വാഹനങ്ങളെ മറികടക്കരുതെന്നും ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പു നല്കി. അതുപോലെ തന്നെ അപകട സ്ഥലങ്ങളില്‍കൂടി വാഹനമോടിക്കുമ്പോഴും യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദുബൈ പൊലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


