
വേള്‍ഡ് ചലഞ്ച്: ചൈനയിലെ സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ ദുബൈ പരിശോധിച്ചു
ദുബൈ: ദുബൈയിലെ ഒരു സ്ഥാപനത്തില്‍ യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 3.5 ദശലക്ഷത്തിലധികം ദിര്‍ഹമിന്റെ അനധികൃതവും നിയമവിരുദ്ധവുമായ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇറക്കുമതി ചെയ്തി വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും പായ്ക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ അനധികൃത പുകയില,പാനീയ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നിരവധി കള്ളക്കടത്ത് സാധനങ്ങളാണ് എഫ്ടിഎ ഉദേ്യാഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഈ ഇനങ്ങളുടെ ആകെ നികുതി കുടിശ്ശിക 133.2 ദശലക്ഷം ദിര്‍ഹമായി കണക്കാക്കി. എല്ലാ നിയമവിരുദ്ധ വസ്തുക്കളും കണ്ടുകെട്ടിയതായും നികുതി വിലയിരുത്തല്‍ പൂര്‍ത്തിയാക്കിയതായും പിഴ ചുമത്തിയതായും എഫ്ടിഎ അധികൃതര്‍ വ്യക്തമാക്കി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.