
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നടക്കുന്നതിനാല്‍ ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എമിറേറ്റ്സ് റോഡില്‍ ഓഗസ്റ്റ് 30 വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബൈ-അല്‍ ഐന്‍ റോഡിനും അല്‍ അമര്ധി-അല്‍ അവീര്‍ റോഡ് ഇന്റര്സെക്ഷനുമിടയിലാണ് വാരാന്ത്യങ്ങളില്‍ കൂടുതല്‍ ഗതാഗത തടസങ്ങള്‍ ഉണ്ടാകുകയെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്കി. എല്ലാ വാരാന്ത്യങ്ങളിലും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി എട്ടു മണി വരെ വാഹന ഗതാഗതത്തിന് വേഗത കുറയും. കാലതാമസം ഒഴിവാക്കുന്നതിനും കൃത്യസമയത്ത് എത്തിച്ചേരുന്നതിനും വാഹനമോടിക്കുന്നവര്‍ അവരുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് ആര്‍ടിഎ അഭ്യര്‍ത്ഥിച്ചു.