
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: മികച്ച ഉപഭോക്തൃ സേവനത്തിനും സേവന നൈപുണ്യത്തിനും ദുബൈയിലെ രണ്ടായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് ആദരം. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍ടിഎ) എമിറേറ്റിലെ 2,172 ടാക്സി ഡ്രൈവര്‍മാരെ ആദരിച്ചത്. ‘റോഡ് അംബാസഡര്‍മാര്‍’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി എല്ലാ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും,വ്യക്തിഗത,വാഹന ശുചിത്വത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും,നഷ്ടപ്പെട്ട വസ്തുക്കള്‍ അവരുടെ ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്ത 2,172 ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനത്തെയാണ് പൊതുചടങ്ങില്‍ ആര്‍ടിഎ പ്രശംസിച്ചത്. മികച്ച ഉപഭോക്തൃ സേവനം നല്‍കുന്നതിന് ഡ്രൈവര്‍മാരെ പ്രചോദിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ആദരം.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലുമായി മാതൃകാ സേവനം നടത്തിയ ഡ്രൈവര്‍മാര്‍ക്കാണ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കിയതെന്ന് ആര്‍ടിഎ പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ബഹ്റോസിയാന്‍ പറഞ്ഞു. ഡ്രൈവര്‍മാര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സര മനോഭാവം വളര്‍ത്തിയെടുക്കാന്‍ ആദരം ഉപയോഗപ്പെടുമെന്നും ഇതിലൂടെ ഉപഭോക്തൃ സംതൃപ്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സുരക്ഷിതവും സുഖപ്രദവുമായ യാത്രാനുഭവം നല്‍കുന്നതിലൂടെ എമിറേറ്റിലെ ഗതാഗത സംതൃപ്തിക്കും അവബോധത്തിനും ഇത് പ്രോത്സാഹനമാകുമെന്നും ദുബൈയുടെ ആകെയുള്ള ജീവിത നിലവാരം ഉയര്‍ത്താന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുടെ ആദരത്തില്‍ സന്തോഷവും പ്രകടിപ്പിച്ച ഡ്രൈവര്‍മാര്‍ തങ്ങള്‍ക്ക് അതോറിറ്റി നല്കിയ അംഗീകാരത്തിന് നന്ദി പറയുകയും ചെയ്തു.