
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെ യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന് എന്ന് പുനര്‍നാമകരണം ചെയ്ത് ആര്‍ടിഎ. പത്തു വര്‍ഷത്തെ പുതിയ കരാര്‍ പ്രകാരമാണ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) ലൈഫ് ഫാര്‍മസിക്ക് പേരിന് അവകാശം നല്‍കിയത്. ദുബൈ മെട്രോയുടെ റെഡ് ലൈനിനോട് ചേര്‍ന്നുള്ള ജെബല്‍ അലിയിലാണ് യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്. 2011 മാര്‍ച്ചില്‍ ജബല്‍ അലി മെട്രോ സ്റ്റേഷന് എന്ന പേരില്‍ ആദ്യം തുറന്നെങ്കിലും യുഎഇ എക്സ്ചേഞ്ചുമായുള്ള നാമകരണ അവകാശ കരാറിനെത്തുടര്‍ന്ന് 2015 ജൂണ്‍ 30ന് യുഎഇ എക്സ്ചേഞ്ച് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. ദുബൈ മെട്രോ ശൃംഖലയിലെ ഒരേയൊരു ഗ്രൗണ്ട് ലെവല്‍ സ്റ്റേഷനാണിത്. മറ്റെല്ലാ സ്റ്റേഷനുകളും ഉയര്‍ന്നതോ ഭൂഗര്ഭമോ ആണ്. ജബല്‍ അലി ഫ്രീ സോണിലെ ജീവനക്കാര്‍ക്കും താമസക്കാര്‍ക്കും ഇത് സുപ്രധാന ഗതാഗത കേന്ദ്രംകൂടിയാണ്. പ്രദേശത്തെ വിവിധ വ്യാവസായിക,വാണിജ്യ കേന്ദ്രങ്ങളിലേക്ക് ഇതിലൂടെ പ്രവേശനം സാധ്യമാണ്.