അജദ് റിയല് എസ്റ്റേറ്റിന്റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പിന് കൈമാറി; ബ്രോക്കര്മാര്ക്ക് 100% കമ്മീഷന് നല്കും

ദുബൈ : സ്വകാര്യ ജെറ്റ് വിമാനങ്ങളുടെ കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ദുബൈ. ഇതിന്റെ ഭാഗമായി മുഹമ്മദ് ബിന് റാഷിദ് എയറോസ്പെയ്സ് ഹബ്ബില് കൂടുതല് സൗകര്യങ്ങള് ഏര്പ്പെടുത്തും. വര്ഷാവസാനത്തോടെ സ്വകാര്യ ജെറ്റ് ഗതാഗതം 18,000 വിമാനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. അറ്റകുറ്റ പണികള്ക്കും മറ്റ് ജോലികള്ക്കുമായി ജനറല് സിവില് ഏവിയേഷന് ഫാല്ക്കണ് ടെക്നിക്കിന് അംഗീകാരം നല്കിയിരുന്നു. ഫാല്ക്കണ് ടെക്നിക്കിന്റെ 13,705 ചതുരശ്ര മീറ്റര് വിസ്തീര്ണമുള്ള പുതിയ എംആര്ഒ സൗകര്യം എയര്ബസ് എ380 പോലുള്ള വലിയ മോഡലുകള് ഉള്പ്പെടെ വിവിധ വിമാനങ്ങള്ക്ക് സേവനങ്ങള് നല്കുന്നതിനായി രൂപകല്പന ചെയ്തിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയും ഏര്പ്പെടുത്തിയിട്ടുണ്ട്.