
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
50ലധികം രാജ്യങ്ങളില്‍ നിന്നുള്ള 781 പ്രദര്‍ശകര്‍ പങ്കെടുക്കും
ദുബൈ: അമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 781 പ്രദര്‍ശകര്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മരപ്രദര്ശനമായ ദുബൈ വുഡ്ഷോ ഇന്നും മുതല്‍ ദുബൈ ആരംഭിക്കും. 16 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍,വ്യവസായ പ്രവണതകള്‍,അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന എക്സ്പോയില്‍ 12 അന്താരാഷ്ട്ര പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. ആഗോള മര മേഖലയിലുടനീളം സഹകരണം വളര്‍ത്തുന്നതിനും സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍,വിതരണക്കാര്‍,ആവശ്യക്കാര്‍, പ്രധാന പങ്കാളികള്‍ എന്നിവരുടെ സംഗമവേദിയാകും പ്രദര്‍ശനം. പോര്‍ച്ചുഗല്‍,ഗാബണ്‍,ചൈന,യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക,ഇന്ത്യ,ഇറ്റലി,തുര്‍ക്കി,റഷ്യ,ഫ്രാന്‍സ്,ജര്‍മനി,ഓസ്ട്രിയ,ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പവലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. മര വ്യവസായത്തിലെ വളര്‍ച്ചയും വികാസവും ത്വരിതപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നൂതന ഉത്പന്നങ്ങളും വിപ്ലവകരമായ വികസനങ്ങളും ഈ അന്താരാഷ്ട്ര പവലിയനുകളില്‍ പരിചയപ്പെടുത്തു.
വുഡ് ഷോയ്ക്കൊപ്പം ഏഴാമത് ദുബൈ ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ ആക്സസറീസ്,കമ്പോണന്റ്സ് ആന്റ് സെമിഫിനിഷ്ഡ് പ്രൊഡക്ട്സ് ഷോയും നടക്കും. ഇതില്‍ ഫര്‍ണിച്ചര്‍ സാങ്കേതിക വിദ്യകള്‍,ആക്സസറികള്‍, ഡിസൈന്‍ സൊല്യൂഷനുകള്‍ എന്നിവയിലെ ഏറ്റവും പുതിയ നൂതനാശയങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഫര്‍ണിച്ചര്‍,അലങ്കാരം,സെമിഫിനിഷ്ഡ് ഉത്പന്നങ്ങള്‍,അപ്ഹോള്‍സ്റ്ററി മെറ്റീരിയലുകള്‍ എന്നിവയെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് നേരിട്ട് കണ്ടുമനസിലാക്കാന്‍ സാധിക്കും. പ്രദര്‍ശനങ്ങള്‍ക്കു പുറമെ,മര മേഖലയിലെ പ്രതിഭകളും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സും നടക്കും. പ്രാദേശികമായും അന്തര്‍ദേശീയമായുമുള്ള മരം,മരപ്പണി മേഖലകളിലെ നിലവിലെ വെല്ലുവിളികളെയും വിപണി പ്രവണതകളെയും ഭാവി അവസരങ്ങളെയും സമ്മേളനം ചര്‍ച്ച ചെയ്യും. മികച്ച മര വ്യവസായികള്‍,സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവരെ വുഡ് അവാര്‍ഡുകള്‍ നല്കി സമ്മേളനം ആദരിക്കും. സബീല്‍ ഹാള്‍സ് 4,5,6ല്‍ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറു വരെ പ്രദര്‍ശനം നടക്കും. വുഡ്ഷോ ഗ്ലോബല്‍ സീരീസിന്റെ ഭാഗമായുള്ള സ്ട്രാറ്റജിക് എക്സിബിഷന്‍സ് ആന്റ് കോണ്‍ഫറന്‍സസ് നവംബര്‍ 27 മുതല്‍ 30 വരെ ഈജിപ്തിലെ നാസര്‍ സിറ്റിയിലുള്ള കെയ്റോ ഇന്റര്‍നാഷണല്‍ കണ്വന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ നടക്കും. പത്താമത് കെയ്റോ വുഡ് ഷോയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സഊദി വുഡ് ഷോയുടെ രണ്ടാം പതിപ്പ് സെപ്തംബര്‍ 7 മുതല്‍ 9 വരെ റിയാദിലും നടക്കും.