
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ: മൈദാന് റേസ്കോഴ്സില്‍ നടന്ന ദുബൈ കുതിരയോട്ട ലോകകപ്പ് 29ാമത് പതിപ്പിന്റെ സമാപന ഷോ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. 5,983 ഡ്രോണുകള്‍ ഉപയോഗിച്ച് മള്‍ട്ടിറോട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഏറ്റവും വലിയ പറക്കുന്ന എല്‍ഇഡി സ്ക്രീനിനിലെ ആവിഷ്കാരത്തിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.
60,000ത്തിലധികം കാണികളെ സാക്ഷിയാക്കിയാണ് ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന ഷോ കാണികളെ അതിശയിപ്പിച്ചത്. അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ,ലേസറുകള്‍,ലൈറ്റുകള്‍,വെടിക്കെട്ട് എന്നിവ കലാവൈഭവം പ്രകടിപ്പിക്കുന്നതും സാംസ്കാരിക സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്നതുമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും കൂറ്റന്‍ ഛായാചിത്രങ്ങള്‍ ഉള്‍പ്പെടെ ത്രിഡി ആവിഷ്കാരവും കുതിരകളുടെ ആനിമേറ്റഡ് ദൃശ്യങ്ങളും ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമെല്ലാം ആകാശത്ത് പരന്നൊഴുകി.
ദുബൈ റേസിങ് ക്ലബ്ബിന്റെ തന്നെ സ്വന്തം റെക്കോര്‍ഡ് ഭേദിക്കുന്നതായിരുന്നു ആകാശ പ്രകടനങ്ങള്‍. 5,983 ഡ്രോണുകള്‍ കൊണ്ടാണ് ഏറ്റവും വലിയ സ്ക്രീന്‍ നിര്‍മിച്ചത്. സ്ക്രീനിന് സമാനമായ വീഡിയോകളും ചിത്രങ്ങളും അവതരിപ്പിക്കാനുള്ള മികവും ഡ്രോണുകളുടെ നൂതനത്വവും സാങ്കേതികവിദ്യയും ലോകപ്രശംസ നേടി. കഴിഞ്ഞ വര്‍ഷം ദുബൈ വേള്‍ഡ് കപ്പിന്റെ സമാപന ചടങ്ങില്‍ 4,000 ഡ്രോണുകളാണ് എല്‍ഇഡി സ്ക്രീനില്‍ വിസ്മയം തീര്‍ത്തത്.
എല്ലാവര്ക്കും വലിയ നന്ദി പറഞ്ഞും അടുത്ത വര്‍ഷം കാണാമെന്ന സന്ദേശം നല്‍കുയുമാണ് ദുബൈ കുതിരയോട്ട ലോകകപ്പിന്റെ 30ാം വാര്‍ഷിക ഷോ അവസാനിച്ചത്.