
പ്രതിരോധ മന്ത്രാലയ മേളയ്ക്ക് ദുബൈയില്‍ തുടക്കം
11ന് അവസാനിക്കേണ്ട സീസണ് 29 ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു
ദുബൈ: ലോകത്തിന്റെ വിസ്മയക്കാഴ്ചകള്‍ ഒരു ഗ്രാമത്തില്‍ ലയിപ്പിക്കുന്ന യുഎഇയിലെ ജനകീയ വിനോദ കേന്ദ്രമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരാഴ്ചകൂടി സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം. നേരത്തെ കഴിഞ്ഞ ഞായറാഴ്ച വേനല്‍ക്കാല നവീകരണത്തിനായി അടയ്ക്കുമെന്നു പ്രഖ്യാപിച്ച ഗ്ലോബല്‍ വില്ലേജ് സീസണ് 29 അടുത്ത ഞായറാഴ്ച വരെ തുടരുമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് സന്തോഷം പകര്‍ന്ന പ്രഖ്യാപനം സമാപന ദിവസമായിരുന്ന 11നാണ് നടന്നത്. യുഎഇയിലെ ഏറ്റവും മികച്ച കുടുംബ ആകര്‍ഷണങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജിലേക്കുള്ള പ്രവേശനം നീട്ടിയതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിലേക്ക് കടന്നുചെല്ലാം. 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ ഈ ആഗോള ഗ്രാമോത്സവം അരങ്ങേറും.
അടുത്തിടെ പ്രഖ്യാപിച്ച ഓഫറുകള്‍ സീസണ് അവസാനിക്കുന്നതുവരെ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പാര്‍ക്കില്‍ സൗജന്യമായി പ്രവേശിക്കാന്‍ അനുവദിക്കുന്ന ‘കിഡ്സ് ഗോ ഫ്രീ’ ഓഫര്‍,വെറും 50 ദിര്‍ഹത്തിന് കാര്‍ണവല്‍ ഏരിയയില്‍ പരിധിയില്ലാത്ത റൈഡുകള്‍ വാഗ്ദാനം ചെയ്യുന്ന ‘കാര്‍ണവല്‍ ഓഫര്‍’, 87,000 ദിര്‍ഹത്തിന്റെ ആകെ സമ്മാനത്തുക നല്കുന്ന ഒരു ബോക്സില്‍ നിന്ന് ഒരു സ്വര്‍ണ ബാര്‍ ഉയര്‍ത്തി 2,900 ദിര്‍ഹം പണമായി നേടാന്‍ അവസരമുള്ള ‘ഗോള്‍ഡന്‍ ബാര്‍ ചലഞ്ച്’ എന്നിവയെല്ലാം 18 വരെ തുടരും. സീസണ് അവസാനിക്കുന്നതു വരെ 250 ഓളം രുചിവൈഭവങ്ങളുടെ ഭക്ഷ്യവിഭവങ്ങളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.
ഇതില്‍ നിരവധി സ്വാദിഷ്ടമായ പലഹാരങ്ങളും മധുര പലഹാരങ്ങളും ഗ്ലോബല്‍ വില്ലേജില്‍ മാത്രമേ കിട്ടുകയുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. അടുത്ത വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ ഗ്രാന്‍ഡ് ഫിനാലെ ആഘോഷിക്കുന്നതിനായി വെടിക്കെട്ട് പ്രകടനങ്ങള്‍ ആകാശത്ത് പ്രകാശം പരത്തുമെന്നും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഗ്ലോബല്‍ വില്ലേജ് അടയ്ക്കുന്ന ദിവസം രണ്ടുതവണ നീട്ടിയിരുന്നു.