
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
ദുബൈ: യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ പൊടിക്കാറ്റും മഴയും ആലിപ്പഴ വര്‍ഷവും. റാസല്‍ ഖൈമയിലെ ഷോക്കയിലും വാദി അല്‍ തുവയിലുമാണ് നേരിയ മഴ പെയ്തത്. വാദി അല്‍ എജെയ്ലിയില് മഴക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. സംവഹന മേഘങ്ങള്‍ തുടരുന്നതിനാല്‍ ഖോര്‍ഫക്കന്‍,ഫുജൈറ,റാസല്‍ ഖൈമ എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഓറഞ്ച്,യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ദുബൈയിലും അബുദാബിയിലും അല്‍ ഐനിലും പൊടിക്കാറ്റുണ്ടാകുമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.