
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റി ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ദുബൈ അല്‍ കിസൈസ് വുഡ്ലേം പാര്‍ക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി പിഎ സലാമിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഷബീര്‍ തറയില്‍ അധ്യക്ഷനായി. മലപ്പുറം സിഎച്ച് സെന്റര്‍ ദുബൈ ാപ്റ്റര് പ്രസിഡന്റും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ടെക് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ സഫീര്‍ അലി മങ്കരത്തൊടി മുഖ്യാതിഥിയായിരുന്നു. മുസ്്ലിംലീഗ് മണ്ഡലം ഭാരവാഹികളായ ബി.ബാബു മാസ്റ്റര്‍,എഎം അബൂബക്കര്‍,ഹാരിസ് ആമിയന്‍,എംപി മുഹമ്മദ്,മലപ്പുറം സിഎച്ച് സെന്റര്‍ വര്‍ക്കിങ് സെക്രട്ടറി യൂസുഫ് കൊന്നോല,കെഎംസിസി മണ്ഡലം ഭാരവാഹികളായ ഷഹാബ് കളത്തിങ്ങല്‍.മണ്ണില്‍ അബ്ദുല്‍ ഖാദിര്‍,മണ്ഡലം പ്രവാസിലീഗ് ഭാരവാഹികളായ മൊയ്തീന്‍കുട്ടി,ശിഹാബ് അരിമ്പ്ര പങ്കെടുത്തു.