
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: സ്വപ്ന നഗരമായ ദുബൈയില്‍ വാഹനങ്ങളിലാത്ത തെരുവുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ചില പ്രദേശങ്ങള്‍ ദുബൈയില്‍ താമസിയാതെ വരാനിരിക്കുന്നു. ചില ഇടങ്ങളില്‍ ഇനി കാല്‍നട യാത്രക്കാരും സൈക്കിളുകളും മാത്രമായിരിക്കും ഉണ്ടാകുക. ഈ മേഖലകളില്‍ മറ്റു വാഹനങ്ങളൊന്നും ഉണ്ടാകില്ല. അതെ ദുബൈയില്‍ കാര്‍ രഹിത മേഖലകള്‍ അഥവാ സൂപ്പര്‍ ബ്ലോക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
കാല്‍നട യാത്രയും സൈക്കിളും മാത്രമായിരിക്കും ഈ പ്രദേശങ്ങളില്‍ അനുവദിക്കുക. പരിസ്ഥിതി സൗഹൃദ ഇടങ്ങള്‍ വ്യാപിപ്പിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സുസ്ഥിര താമസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കാര്‍ബണ്‍ മലിനീകരണവും കുറയും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് സൂപ്പര്‍ ബ്ലോക്ക് പദ്ധതി പ്രഖ്യാപിച്ചത്. അല്‍ ഫഹീദി, അബുഹൈല്‍, കരാമ, അല്‍ഖൂസ് ക്രിയേറ്റീവ് സോണ്‍ തുടങ്ങിയ പ്രദേശങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ ഹരിത ഇടങ്ങളായി പരിവര്‍ത്തിപ്പിക്കുക. കാല്‍നടയാത്രയ്ക്ക് അനുകൂലമായ മേഖലകളാക്കി ഇവയെ മാറ്റും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഹരിതവും സുസ്ഥിരവുമായ നഗര അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായാണ് പദ്ധതി.