
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: ദുബൈ എമിറേറ്റില്‍ പുതുതായി തുറന്ന സ്കൂളുകളില്‍ രണ്ട് വര്‍ഷം തികയാതെ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഫീസ് കൂട്ടാന്‍ അനുമതിയില്ലെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്പ്മെന്റ് അതോറിറ്റി വ്യക്തമാക്കി. പുതിയ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഫീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം. ദുബൈയില്‍ 10,000 ദിര്‍ഹം മുതല്‍ 1.36 ലക്ഷം ദിര്‍ഹം വരെ വാര്‍ഷിക ഫീസ് ഈടാക്കുന്ന സ്കൂളുകളുണ്ട്. അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഫീസ് നിശ്ചയിക്കാന്‍ അനുമതിയുള്ളു. ഫീസ് നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെ രണ്ട് വര്‍ഷം അതേ ഫീസില്‍ തുടരണം. രണ്ടു വര്‍ഷം കഴിഞ്ഞു മാത്രമേ ഫീസ് പട്ടിക ഭേദഗതി ചെയ്യാന്‍ അനുമതിയുള്ളുവെന്ന് കെഎച്ച്ഡിഎയിലെ ലൈസന്‍സ് വകുപ്പ് മേധാവി ഷമ്മ അല്‍ മന്‍സൂരി പറഞ്ഞു. എമിറേറ്റില്‍ നിലവില്‍ 227 സ്വകാര്യ സ്കൂളുകളുണ്ട്. 17 വ്യത്യസ്ത സിലബസുകള്‍ പിന്തുടരുന്ന ഈ സ്കൂളുകളില്‍ 3.87 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇന്ത്യന്‍, അറബിക് പാഠ്യപദ്ധതികള്‍ സ്വീകരിച്ചവരാണ് വിദ്യാര്‍ഥികളില്‍ കൂടുതലും.
പ്രതിവര്‍ഷം 10,000 ദിര്‍ഹമാണ് താരതമ്യേന കുറഞ്ഞ ഫീസ്. 20,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെയാണ് എമിറേറ്റിലെ ശരാശരി സ്കൂള്‍ ഫീസ്. കരിക്കുലം, അധ്യാപകഅനധ്യാപക ജീവനക്കാരുടെ വേതനം, പരിചയ മികവ്, പരിശീലന പദ്ധതികള്‍, സ്കൂളുകളുടെ പ്രവര്‍ത്തനച്ചെലവ്, കെട്ടിടങ്ങള്‍, കളിക്കളം, ലാബ്, വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന പാഠ്യേതര സേവനങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് ഫീസ് നിശ്ചയിക്കുക. ഒരിക്കല്‍ ഫീസ് ഉയര്‍ത്തിയ സ്കൂളുകള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം മൂന്നാം വര്‍ഷമാണ് ഫീസ് കൂട്ടാന്‍ അനുമതി നല്‍കുന്നത്. സ്കൂളുകളുടെ സേവന മികവാണ് ഫീസ് ഘടന നിശ്ചയിക്കുന്നതെന്നും ഷമ്മ പറഞ്ഞു.