
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
അബുദാബി: നഗരപ്രദേശങ്ങളില്‍ ഇ-സ്കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്. തലസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ ഇ-സ്കൂട്ടറുകളുടെ അപകടകരമായ ഉപയോഗം എടുത്തുകാണിക്കാന്‍ അബുദാബി പോലീസ് ഒരു വീഡിയോ പുറത്തിറക്കി. മൂന്ന് വ്യത്യസ്ത കവലകളിലൂടെ മൂന്ന് പുരുഷന്മാര് ഇ-സ്കൂട്ടറുകള് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അവര്‍ തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ക്കിടയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതും ഒരാള്‍ ഒരു എസ്യുവിയുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതും കാണാം.
സുരക്ഷാ നിയമങ്ങള്‍ പാലിക്കാനും നിര്‍ദ്ദിഷ്ട പാതകളില്‍ മാത്രം യാത്ര ചെയ്യാനും ഇ-സ്കൂട്ടര്‍ റൈഡര്‍മാരെ അറിയിക്കുന്നതിന് വേണ്ടിയാണ് പോലീസ് വീഡിയോ പുറത്തിറക്കിയത്. യുവര്‍ കമ്മന്റ് എന്ന കാമ്പയിന്റെ ഭാഗമാണിത്. തലസ്ഥാനത്തുടനീളം റോഡ് സുരക്ഷയും കരുതലോടെയുള്ള ഇ-സ്കൂട്ടര്‍ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുജനങ്ങളെ അവരുടെ അഭിപ്രായങ്ങള്‍ പങ്കിടാന്‍ കാമ്പയിന് ക്ഷണിക്കുന്നു. തലസ്ഥാനത്തെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ നിയുക്തമാക്കിയ പ്രദേശങ്ങളില്‍ മാത്രമേ ഇ-സ്കൂട്ടറുകള് ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.
40 കിലോമീറ്ററില്‍ താഴെ വേഗത പരിധിയുള്ള ആന്തരിക റോഡുകള്‍, കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകള്‍ക്കും ഇ-സ്കൂട്ടര്‍ റൈഡര്‍മാര്‍ക്കും തയ്യാറാക്കിയ പാതകള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇ-സ്കൂട്ടറുകള് അനുവദിക്കുക. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗത പരിധിയുള്ള ഹൈവേകള്‍, പൊതു റോഡുകളും ഹൈവേകളും, കാല്‍നട പാതകള്‍ എന്നിവിടങ്ങളില്‍ ഇ-സ്കൂട്ടറുകള് ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസ് അറിയിച്ചു.