
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
റിയാദ്: സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംകള് അധികാരത്തില്‍ വരുന്നതിലെ തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ.അഹമ്മദെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പിഎം സാദിഖലി അനുസ്മരിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. മുസ്ലിം ലീഗിനെ പലരും സംശയത്തോടെ കാണുകയും ന്യൂനപക്ഷ സംഘശക്തിയെ നിരുത്സാഹാപ്പെടുത്തുകയും ചെയ്ത സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ഭരണാധികാരി, നയതന്ത്രജ്ഞന് എന്നീ നിലകളില്‍ ഇ.അഹമ്മദ് ഏവരാലും അംഗീകരിക്കപ്പെട്ട നേതാവാണ്.
ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ പ്രധാന കണ്ണിയായിരുന്നു ഇ.അഹമ്മദ്. ഉറുദു കവിതകള്‍ ഏറെ ഇഷ്ട്ടപ്പെട്ട അദ്ദേഹം അല്ലമാ ഇഖ്ബാലിന്റെ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫലസ്തീനും യാസര്‍ അറഫാത്തുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ശക്തമായിരുന്നു. എംഎസ്എഫിന്റെ സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ ഉത്പന്നമായിരുന്നു ഇ അഹമ്മദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അധ്യക്ഷനായി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വികെ മുഹമ്മദ്,നാഷണല്‍ സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട,മൊയ്തീന്‍കുട്ടി തെന്നല,മുഹമ്മദ് വേങ്ങര,സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്,വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂര്‍,സെക്രട്ടറി ഷമീര്‍ പറമ്പത്ത് പ്രസംഗിച്ചു. ജാഫര്‍ തങ്ങള്‍ കൊടുവള്ളി ഖിറാഅത്ത് നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി സിറാജ് മേടപ്പില്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന് ഫറൂഖ്,അഡ്വ അനീര്‍ ബാബു,നാസര്‍ മാങ്കാവ്, അഷ്റഫ് കല്പകഞ്ചേരി,ജലീല്‍ തിരൂര്‍, നജീബ് നല്ലാങ്കണ്ടി,കബീര്‍ വൈലത്തൂര്‍,ഷംസു പെരുമ്പട്ട, പിസി മജീദ് നേതൃത്വം നല്കി.