
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
കുവൈത്ത് സിറ്റി: കൊയിലാണ്ടി മണ്ഡലം കെഎംസിസി ഇന്ന് ഉച്ചക്ക് ദജീജ് മെട്രോ ഹാളില്‍ സംഘടിപ്പിക്കുന്ന എജ്യുകെയര്‍ ഫെലോഷിപ്പ് പ്രോഗ്രാം ‘ബീക്കണി’ല്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ സിജി ഡയരക്ടര്‍ ഹുസൈന്,ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനസ് ബിച്ചു എന്നിവര്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂര്‍ തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ലത്തീഫ് ടിവി,ജനറല്‍ സെക്രട്ടറി അനുഷാദ് തിക്കോടി,വൈസ് പ്രസിഡന്റ് ഇസ്മായീല്‍ സണ്‍ഷൈന്‍,എജ്യുകെയര്‍ ചെയര്മാന് നിയാസ് കൊയിലാണ്ടി,മണ്ഡലം സെക്രട്ടറി നവാസ് കോട്ടക്കല്‍,അത്തീഖ് കൊല്ലം,സാഹിര്‍ പുളിയഞ്ചേരി പങ്കെടുത്തു.