
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ബലിപെരുന്നാള്‍ ആഘോഷം വര്‍ണാഭമാക്കാന്‍ അബുദാബിയിലും ദുബൈയിലും ഷാര്‍ജയിലും വെടിക്കെട്ടൊരുങ്ങുന്നു. അബുദാബിയിലെ യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ ജൂണ്‍് ആറ്,ഏഴ്,എട്ട് തിയ്യതികളിലും കോര്‍ണിഷില്‍ പെരുന്നാള്‍ ദിനത്തിലും രാത്രി ഒമ്പതു മണിക്ക് സൗജന്യ വെടിക്കെട്ട് ആസ്വദിക്കാം. അല്‍ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ പെരുന്നാള്‍ ദിനത്തില്‍ രാത്രി ഒമ്പതു മണിക്ക് വെടിക്കെട്ടുണ്ട്. ദുബൈയിലെ പാര്‍ക്കുകളും റിസോര്‍ട്ടുകളും സന്ദര്‍ശിക്കുന്നവര്‍ക്ക് അതിശയകരമായ വെടിക്കെട്ട് കാണാം. നാലു തീം പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന ദുബൈയിലെ റിവര്‍ലാന്റില്‍ നിന്നും ജൂണ്‍ അഞ്ചിനും ആറിനും രാത്രി ഒമ്പതു മണിക്ക് മനോഹരമായ വെടിക്കെട്ട് കാണാം.
വെടിക്കെട്ട് പ്രദര്‍ശനം സൗജന്യമാണെങ്കിലും റിവര്ലാന്റിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ക്ക് പണം നല്‍കേണ്ടിവരും.20 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ 15 ദിര്‍ഹത്തിന് ലഭിക്കും. ഷാര്‍ജയില്‍ അല്‍ജാദ,മസാര്‍,നസ്മ റെസിഡന്‍സസ് എന്നിവിടങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ രാത്രി 8 മണി മുതല്‍ മിന്നുന്ന വെടിക്കെട്ട് പ്രദര്‍ശനം ആസ്വദിക്കാം.