
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ: പെരുന്നാള്‍ അവധി ദിനങ്ങളില്‍ പൊതുഗതാഗതം സമ്പന്നമാക്കി ദുബൈ. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി ദുബൈ ആര്‍ടിഎ പൊതുഗതാഗതം കൂടുതല്‍ ജനകീയമാക്കി. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെയുള്ള ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്ത് മൊത്തം 6.39 ദശലക്ഷം യാത്രക്കാര്‍ പൊതുഗതാഗതം, ടാക്സികള്‍, ഷെയേര്‍ഡ് മൊബിലിറ്റി സേവനങ്ങള്‍ ഉപയോഗിച്ചതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റെഡ്, ഗ്രീന്‍ ലൈനുകളിലൂടെ സര്‍വീസ് നടത്തുന്ന ദുബൈ മെട്രോ 2.43 ദശലക്ഷം യാത്രക്കാരെ വഹിച്ചു. ദുബൈ ട്രാം 111,130 യാത്രക്കാരെ വഹിച്ചു. നഗരത്തിലുടനീളം 1.33 ദശലക്ഷം യാത്രക്കാര്‍ പൊതു ബസുകള്‍ ഉപയോഗിച്ചു. അബ്രകള്‍, ഫെറികള്‍, വാട്ടര്‍ ടാക്സികള്‍ എന്നിവയുള്‍പ്പെടെയുള്ള മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളില്‍ 408,991 ബോര്‍ഡിംഗുകള്‍ രേഖപ്പെടുത്തി. ദുബൈ ടാക്സിയും ഫ്രാഞ്ചൈസി കമ്പനികളും നടത്തുന്ന ടാക്സികള്‍ ഉള്‍പ്പെടെ 1.69 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്കി. കൂടാതെ, ഇഹെയില് വാഹനങ്ങള്‍, മണിക്കൂര്‍ കാര്‍ വാടകയ്ക്കെടുക്കല്‍, ഓണ്‍ഡിമാന്‍ഡ് ബസുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഷെയേര്‍ഡ് മൊബിലിറ്റി സേവനങ്ങള്‍ 429,616 യാത്രക്കാര്‍ രജിസ്റ്റര്‍ചെയ്തു.