
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: വൈദ്യുതി വിതരണത്തില്‍ ദുബൈ ലോകോത്തര നിലവാരത്തിലേക്ക്. 2024ല്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി കസ്റ്റമര്‍ മിനിറ്റ്സ് ലോസ്റ്റ് നേടിയതായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ പ്രഖ്യാപിച്ചു. ഒരു ഉപഭോക്താവിന് വെറും നഷ്ടമായത് വെറും 0.94 മിനിറ്റ്. 2023 ല്‍ ഒരു ഉപഭോക്താവിന് 1.06 മിനിറ്റ് നഷ്ടം നേരിട്ടിരുന്നു. ഇത് ദീവയുടെ സ്വന്തം റെക്കോര്‍ഡ് തന്നെ തകര്‍ത്തിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ യൂട്ടിലിറ്റി കമ്പനികള്‍ രേഖപ്പെടുത്തിയ ഏകദേശം 15 മിനിറ്റിനേക്കാള്‍ ഇത് വളരെ കുറവാണ്. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള നഗരമാക്കി മാറ്റുക എന്ന വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനവും നിര്‍ദ്ദേശങ്ങളും ഞങ്ങളെ നയിക്കുന്നു. ഇത് നേടുന്നതിന്, സ്മാര്‍ട്ട്, പരസ്പരബന്ധിതമായ ഒരു നെറ്റ്വര്‍ക്കിലൂടെ സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനങ്ങള്‍ അടിസ്ഥാനമാക്കി ദുബൈയുടെ വൈദ്യുതി, ജല അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ വികസിപ്പിക്കുന്നത് തുടരുന്നു. ഗുണനിലവാരം, ലഭ്യത, വിശ്വാസ്യത, കാര്യക്ഷമത, സുസ്ഥിരത എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ നല്കാന് ഇത് ഞങ്ങളെ പ്രാപ്തരാക്കുന്നു.
ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിനെയും ദുബൈ ഇക്കണോമിക് അജണ്ടയെയും ഇത് പിന്തുണയ്ക്കുന്നു. ഇത് ലോകത്തിലെ മികച്ച മൂന്ന് നഗരങ്ങളില്‍ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതായും മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈയിലെ ഉപഭോക്തൃ മിനിറ്റ് നഷ്ടം (CML) 2012 ല്‍ പ്രതിവര്‍ഷം 6.88 മിനിറ്റില്‍ നിന്ന് 2024 ല്‍ വെറും 0.94 മിനിറ്റായി കുറച്ചിരിക്കുന്നു. നവീകരണത്തിലും നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും പുതിയ വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതിലും ഊന്നല്‍ നല്കുന്നു. ഇത് ദുബൈയില്‍ വൈദ്യുതിക്കും വെള്ളത്തിനുമുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള ദീവയുടെ പ്രതിരോധശേഷി, ചടുലത, സന്നദ്ധത എന്നിവയെ ശക്തിപ്പെടുത്തുന്നുഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഗ്രിഡിന്റെ കീഴില്‍ ആരംഭിച്ച പ്രധാന പരിപാടികളില്‍ ഒന്നാണ് മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആദ്യത്തേതായ ഓട്ടോമാറ്റിക് സ്മാര്‍ട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനം. ഈ സംവിധാനം വൈദ്യുതി ശൃംഖലയുടെ നിയന്ത്രണം, മാനേജ്മെന്റ്, നിരീക്ഷണം കാര്യക്ഷമമാക്കുന്നു. മനുഷ്യന്റെ ഇടപെടലില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത് വൈദ്യുതി ശൃംഖലയിലെ തകരാറുകള്‍ കണ്ടെത്തി അത് പരിഹരിച്ച് സേവനം യാന്ത്രികമായി പുനഃസ്ഥാപിക്കുന്ന ഒരു സ്മാര്‍ട്ട്, നൂതനവും കേന്ദ്രീകൃതവുമായ സംവിധാനമാണിത്. ഇത് ഗ്രിഡ് ഓട്ടോമേഷന്‍, തകരാറ് കണ്ടെത്തല്‍, കണക്ഷനുകളുടെ പുനഃസ്ഥാപനം എന്നിവ എത്രയും വേഗം മെച്ചപ്പെടുത്തുന്നതായും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.