
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
അബുദാബി: ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്-അഡിഹെക്സ് 2025ന് മുന്നോടിയായി നടന്ന തത്സമയ ഫാല്‍ക്കണ്‍ ലേലത്തില്‍ അപൂര്‍വയിനം വിറ്റുപോയത് 350,000 ദിര്‍ഹത്തിന്. അമേരിക്കന്‍ ഗാര്മൂഷ പ്യുവര്‍ വൈറ്റ് ഇനത്തിനാണ് ഇത്രയും വില ലഭിച്ചത്. ശനിയാഴ്ച രാത്രി നടന്ന ആവേശകരമായ ലേലത്തില്‍ ഈയിനത്തിന് രാത്രിയുടെ വധു എന്ന വിളിപ്പേര് നല്‍കിയിരുന്നു. ഗാര്മൂഷ പ്രജനനത്തിന് ഉപയോഗിക്കുന്ന ഒരിനമാണ്. അത് മികച്ച ഫാല്‍ക്കണുകളെ ഉത്പാദിപ്പിക്കുന്നു. ഗാര്മൂഷ അള്‍ട്രാ വൈറ്റ് പങ്കെടുക്കുന്ന ഏത് മത്സരത്തിലും വിജയിക്കും, പ്രത്യേകിച്ച് സൗന്ദര്യമത്സരങ്ങളില്‍. അത് സ്വന്തമാക്കിയ അല്‍ ഖുബൈസി ഗള്‍ഫിലുടനീളമുള്ള മത്സരങ്ങളില്‍ ഒരു പ്രമുഖ പങ്കാളിയാണ്. മൊത്തത്തില്‍ ഏഴ് എലൈറ്റ് ഇനങ്ങളാണ് ലേലത്തിനെത്തിയത്. ഗൈര്‍ പ്യൂര്‍, ഹോളണ്ട്, നസീം ഫാല്‍ക്കണ്‍ ഫാം 40,000 ദിര്‍ഹം, ഗൈര്‍ ഷഹീന്, സ്പെയിന്, മബ്രൂക്ക് ഫാല്‍ക്കണ്‍ ഫാം 29,000 ദിര്‍ഹം, ഗൈര്‍ ഹൂര്‍, യുഎഇ, അല്‍ സറാമി ഫാല്‍ക്കണ്‍ ഫാം 50,000 ദിര്‍ഹം, ഗാര്മൗഷ പ്യുവര്‍, യുഎസ്, ആര്‍ഡബ്ല്യു ഫാം 350,000 ദിര്‍ഹം, ഗൈര്‍ തബ, സ്പെയിന്, ഫാല്‍ക്കണ്‍ സെന്റര്‍ 35,000 ദിര്‍ഹം, ഗൈര്‍ തബ, സ്പെയിന്, ഫാല്‍ക്കണ്‍ സെന്റര്‍ 28,000 ദിര്‍ഹം, ഗൈര്‍ തബ, സ്പെയിന്, ഫാല്‍ക്കണ്‍ സെന്റര്‍ 14,000 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ലേലം. ഉയര്‍ന്ന നിലവാരമുള്ള ഫാല്‍ക്കണുകള്‍ മാത്രമാണ് ലേലത്തില്‍ എത്തിയതെന്ന് അഡിഹെക്സ് ഡയറക്ടര്‍ സയീദ് അല്‍ ഹസ്സനി പറഞ്ഞു. പുതിയ പതിപ്പിലേക്കുള്ള ആദ്യ ലേലമാണിത്. അപേക്ഷിച്ച 1,000 പക്ഷികളില്‍ പരിശോധിച്ച് ഏറ്റവും മികച്ചവ തിരഞ്ഞെടുത്തതായിരുന്നു.