
‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ പ്രീമിയം വില്ലാ പ്രോജക്ട് ദുബൈയില്‍
ദുബൈ: ലോകത്തിലെ മികച്ച സിറ്റിയായി മാറിയ ദുബൈ ഗതാഗത സംവിധാനത്തില്‍ വലിയ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു. ഇലോണ്‍ മസ്കിന്റെ ബോറിംഗ് കമ്പനിയുമായി സഹകരിച്ച് ഭൂഗര്‍ഭ റോഡ് സംവിധാനത്തിനായുള്ള പദ്ധതികള്‍ മുന്നോട്ടു പോകുന്നതായി ദുബൈ ആര്‍ടിഎ പ്രഖ്യാപിച്ചു.
ദുബൈയുടെ ആസൂത്രിതമായ അതിവേഗ ഭൂഗര്‍ഭ റോഡ് സംവിധാനം പൊതുഗതാഗത കാര്യക്ഷമതയില്‍ ഒരു വലിയ കുതിച്ചുചാട്ടം ആയിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു. എലോണ്‍ മസ്കുമായി ചേര്‍ന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ദുബൈ ലൂപ്പിനെ അടുത്ത വര്‍ഷത്തെ തുടക്കത്തിന് മുമ്പ് എമിറേറ്റിന്റെ ഗതാഗത ശൃംഖലയുമായി സംയോജിപ്പിക്കാനുള്ള പദ്ധതികള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് ആര്‍ടിഎ അറിയിച്ചു. ടണലിംഗിലും അടിസ്ഥാന സൗകര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ള മസ്കിന്റെ ബോറിംഗ് കമ്പനി, തിരക്ക് കുറയ്ക്കുന്നതിനായി നഗരത്തിനടിയിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകുന്ന തുരങ്കങ്ങള്‍ നിര്‍മ്മിക്കും. മസ്ക് ചീഫ് എക്സിക്യൂട്ടീവ് ആയ ടെസ്ലയില് നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ലാസ് വെഗാസ് ലൂപ്പിന് സമാനമായിരിക്കും ഇത്. ബോറിംഗ് കമ്പനിയുമായി ദുബൈ ലൂപ്പിന്റെ സാമ്പത്തികവും സാങ്കേതികവുമായ അവലോകനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആര്‍ടിഎ അറിയിച്ചു. 2026 ന്റെ രണ്ടാം പാദത്തോടെ പദ്ധതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐ, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ അല്‍ ഒലാമ പറഞ്ഞു. ഫെബ്രുവരിയില്‍ ദുബൈയില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ദുബായ് ലൂപ്പിനായുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. മണിക്കൂറില്‍ 20,000 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന 11 സ്റ്റേഷനുകളുള്ള 17 കിലോമീറ്റര്‍ സംവിധാനമായിരിക്കും പരിഗണിക്കുക. ലാസ് വെഗാസ് ലൂപ്പ് തുരങ്കങ്ങളും 70 ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നാവിഗേറ്റ് ചെയ്യാന്‍ അഞ്ച് സ്റ്റേഷനുകളും നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷമെടുത്തു. 100 ലധികം സ്റ്റേഷനുകളുള്ള വിമാനത്താവളത്തെ ഹോട്ടലുകളിലേക്കും കാസിനോകളിലേക്കും ബന്ധിപ്പിക്കുന്ന വിശാലമായ നഗരവ്യാപക സംവിധാനമാണ് അന്തിമ പദ്ധതി.
ദുബൈയെ പോലെ, ലാസ് വെഗാസും ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളില്‍ ഒന്നാണ്. ഇത്തരം ഗതാഗത സംവിധാനം ഭാവിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് അനുയോജ്യമാണ്. ട്രാക്ക്ലെസ് ട്രാമുകള്‍, റെയില്‍ ബസ് സംവിധാനങ്ങള്‍, ഓവര്‍ഹെഡ് സസ്പെന്‍ഡഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റങ്ങള്‍ എന്നിവ പോലുള്ള അടുത്ത തലമുറ ഗതാഗത ഓപ്ഷനുകള്‍ക്കുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ദുബൈ ലൂപ്പ് എന്ന് ആര്‍ടിഎ പറഞ്ഞു.