
യുഎഇയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്തം.7ന്
ഫെഡറല്‍ കൗണ്‍സിലില്‍ 50%; മന്ത്രിസ്ഥാനം 26%; തൊഴില്‍ ശക്തിയില്‍ 50% സ്ത്രീകള്‍
അബുദാബി: രാജ്യത്തിന്റെ പിറവി മുതല്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍ നല്കുന്ന യുഎഇ ഇന്ന് ഇമാറാത്തി വനിതാ ദിനം ആഘോഷിക്കുന്നു. ജ്ഞാനികളായ നേതൃത്വത്തിന്റെ പിന്തുണയോടെ ഇമാറാത്തി സ്ത്രീകളുടെ സംഭാവനകളെയും നേട്ടങ്ങളെയും ആദരിക്കുന്ന ഈ ദേശീയ ദിനം വര്‍ഷം തോറും ആചരിക്കപ്പെടുന്നു. ‘കൈകോര്‍ത്ത് കൈകോര്‍ത്ത്, ഞങ്ങള്‍ 50 വര്‍ഷം ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ആഘോഷം നടക്കുക. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇമാറാത്തി സ്ത്രീകളുടെ സമൂഹ പങ്കാളിത്തത്തെയും സുസ്ഥിര നേട്ടങ്ങളെയും ഈ ചടങ്ങ് പ്രതിഫലിപ്പിക്കുന്നു. ഈ വര്‍ഷത്തെ പ്രമേയം ആഴത്തിലുള്ള ദേശീയവും സാമൂഹികവുമായ അര്‍ത്ഥം ഉയര്‍ത്തിപിടിക്കു. സ്ത്രീ ശാക്തീകരണത്തിനായുള്ള യുഎഇയുടെ സമീപനത്തെ നിര്‍വചിക്കുന്ന പങ്കാളിത്ത മനോഭാവത്തെ വ്യക്തമാക്കും. യുഎഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്ത് മുബാറക് ആണ് ഇമാറാത്തി സ്ത്രീ ശാക്തീകരണത്തിന്റെ മുന്നണി പോരാളി. ജനറല്‍ വിമന്‍സ് യൂണിയന് ചെയര്‍പേഴ്സണ്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡിന്റെ പ്രസിഡന്റ്, ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ട്രത്തിന്റെ മാതാവ് യുഎഇയിലെ വനിതാ പ്രസ്ഥാനത്തിന്റെ പയനിയറായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അറബ്, ഇസ്ലാമിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ആധുനികതയെ ഉള്‍ക്കൊള്ളുന്ന ദര്‍ശനത്തോടെയാണ് അവര്‍ ജനറല്‍ വിമന്‍സ് യൂണിയന് സ്ഥാപിച്ചത്. അമ്പത് വര്‍ഷത്തിലേറെയായി രാജ്യത്തിന്റെ വികസന യാത്രയ്ക്ക് നേതൃത്വം നല്‍കാനും, സംഭാവന നല്‍കാനുമുള്ള കഴിവ് തെളിയിച്ച ഇമാറാത്തി സ്ത്രീകളുടെ നേട്ടങ്ങള്‍ അനുസ്മരിക്കുന്നതിനുള്ള ഒരു ദേശീയ അവസരമാണ് ഇമാറാത്തി വനിതാ ദിനമെന്ന് ജിഡബ്ലിയുയു സെക്രട്ടറി ജനറല്‍ നൂറ ഖലീഫ അല്‍ സുവൈദി പറഞ്ഞു. ഇമാറാത്തി സ്ത്രീകളെ ശാക്തീകരിക്കുന്നതിലും സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും ശൈഖ ഫാത്തിമയുടെ ശ്രമങ്ങള്‍ നിര്‍ണായകമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, 2025 ലെ യുഎന്‍ഡിപി ലിംഗസമത്വ സൂചികയില്‍ യുഎഇ ആഗോളതലത്തില്‍ 13ാം സ്ഥാനത്തും പ്രാദേശികമായി ഒന്നാം സ്ഥാനത്തുമാണ്. തുല്യ വേതനം സംബന്ധിച്ച ആദ്യ നിയമനിര്‍മ്മാണത്തിന് 2018ല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്, പ്രത്യേകിച്ച് ഫെഡറല്‍ ഗവണ്മെന്റില് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം നല്‍കുന്നതിനുള്ള 2018ലെ 27ാം നമ്പര്‍ ഫെഡറല്‍ ഡിക്രിനിയമം, തുല്യ ജോലിക്കോ തുല്യ മൂല്യമുള്ള ജോലിക്കോ തുല്യ വേതനം നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്നു. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സീറ്റുകളില്‍ ഇപ്പോള്‍ 50 ശതമാനവും സ്ത്രീകള്‍ വഹിക്കുന്നു. ഇത് ലിംഗ സന്തുലിത പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ യുഎഇയെ മുന്‍നിരയില്‍ നിര്‍ത്തുന്നു. നിലവില്‍, മന്ത്രി സ്ഥാനങ്ങളില്‍ 26 ശതമാനവും സ്ത്രീകളാണ്, അവര്‍ വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, കമ്മ്യൂണിറ്റി വികസനം, കുടുംബകാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. പൊതു, സ്വകാര്യ മേഖലകളിലെ യുഎഇ പൗരന്മാരില് 71 ശതമാനവും, ഫെഡറല്‍ ഗവണ്മെന്റിലെ നേതൃപാടവങ്ങളില്‍ 63 ശതമാനവും, വിദേശത്തുള്ള രാജ്യത്തിന്റെ അംബാസഡര്‍മാരില്‍ 13 ശതമാനവും ഇമാറാത്തി സ്ത്രീകളാണ്. സംരംഭകരിലും ഇമാറാത്തി സ്ത്രീകള്‍ മുന്നിലുണ്ട്. 25,000ത്തിലധികം പേര് ബിസിനസ്സ് രംഗത്തുണ്ട്. സ്ത്രീകള്‍ക്ക് 50,000ത്തിലധികം വാണിജ്യ ലൈസന്‍സുകളുണ്ട്.
വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യയിലും, യുഎഇയിലെ സ്റ്റെം ബിരുദധാരികളില്‍ 46 ശതമാനവും സ്ത്രീകളാണ്, ബഹിരാകാശ മേഖലയിലെ ദേശീയ തൊഴില്‍ ശക്തിയുടെ 50 ശതമാനവും അവരാണ്. മൊത്തം തൊഴില്‍ ശക്തിയുടെ 55 ശതമാനവും സ്ത്രീകളാണ്.