
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
എമിറേറ്റ്സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറിന് ഇന്ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ തുടക്കമാകും. ഇനിയുള്ള ആറു ദിവസം സാഹിത്യ,സാംസ്കാരിക പ്രതികളുടെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളും ചിന്തോദ്ദീപകമായ സെഷനുകളും അനുവാചകര്‍ക്ക് ആഹ്ലാദം പകരും. ഫെബ്രുവരി 3 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ള എഴുത്തുകാരെയും ചിന്തകരെയും കഥാകൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന വൈവിധ്യമാര്‍ന്ന സെഷനുകളും 200ഓളം പ്രഭാഷണങ്ങളും ശില്പശാലകളുമാണ് ഒരുക്കിയിട്ടുള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള എമിറേറ്റ്സ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ പ്രധാന പരിപാടിയാണ് ഫെസ്റ്റിവല്‍. എമിറേറ്റ്സ് എയര്‍ലൈന്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ഫെസ്റ്റിവല്‍ ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.