
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികളെ സഹായിക്കാനുള്ള എമിറേറ്റ്സ് എയര്‍ലൈന്‍ ഫൗണ്ടേഷന്റെ സഹായപ്പട്ടിക വിപുലീകരിച്ചു. ഓരോ സംഭാവനയും ലോകത്തിലെ ഏറ്റവും ദുര്‍ബലരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് എമിറേറ്റ്സ് ഫൗണ്ടേഷന് നല്‍കുന്നത്. പരമാവധി 10,000 യുഎസ് ഡോളര്‍ വരെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതെന്നും ഫൗണ്ടേഷന് വ്യക്തമാക്കി. ലോകത്തെ നിരാശ്രയരായ കുട്ടികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 13 കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളിലേക്കും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിലേക്കുമാണ് ഫൗണ്ടേഷന് സഹായം നല്‍കുന്നത്. രണ്ട് പതിറ്റാണ്ടുകളായുള്ള നേട്ടങ്ങളെ വിലയിരുത്തിയാണ് ഇത്തരം സ്ഥാപനങ്ങളെ ഫൗണ്ടേഷന് തിരഞ്ഞെടുത്തിട്ടുള്ളത്. ലോകം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കുകയും അവര്‍ക്ക് ഭക്ഷണം,ആരോഗ്യ സംരക്ഷണം,പാര്‍പ്പിടം,വിദ്യാഭ്യാസം എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് മുമ്പെന്നത്തേക്കാളും പ്രധാനമാണ്. അതുകൊണ്ടാണ് എമിറേറ്റ്സ് എയര്‍ലൈന്‍ ഫൗണ്ടേഷന് ശക്തിപ്പെടുത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.