സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ യൂത്ത് കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചത്.

ദുബൈ: ഇമാറാത്തിലെ യുവാക്കളെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കി യൂത്ത് സര്‍ക്കിള്‍. ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് ഡെവലപ്മെന്റ് കോണ്‍ഫറന്‍സ് ആന്റ് എക്സിബിഷന്റെ (ഡിഹാദ്) ഭാഗമായി എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ യൂത്ത് കൗണ്‍സിലാണ് യൂത്ത് സര്‍ക്കിള്‍ സംഘടിപ്പിച്ചത്. മാനുഷിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതായിരുന്നു പരിപാടി. പ്രതിസന്ധികളിലും പ്രകൃതി ദുരന്തങ്ങളിലും ഫലപ്രദമായ സേവനം നല്കാന് യുവാക്കളെ ശാക്തീകരിക്കുന്ന ക്ലാസുകള്‍ നടന്നു.
ഫെഡറല്‍ യൂത്ത് അതോറിറ്റി ഡയരക്ടര്‍ ഖാലിദ് അല്‍ നുഐമി,എമിറേറ്റ്സ് റെഡ് ക്രസന്റ് തദ്ദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹമൂദ് അബ്ദുല്ല അല്‍ ജുനൈബി,എമിറേറ്റ്സ് ഫൗണ്ടേഷന് പ്രോഗ്രാം ഡയരക്ടര്‍ മുഹമ്മദ് അല്‍ ഹൊസാനി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും സെഷനില്‍ പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തുന്നതില്‍ ഇമാറാത്തി യുവാക്കള്‍ വഹിക്കുന്ന ദേശീയവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച്് ചര്‍ച്ചകള്‍ നടന്നു. സഹായഹസ്തം നീട്ടുക,ആവശ്യമുള്ളവരെ പിന്തുണയ്ക്കുക,ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക,സംഘര്‍ഷങ്ങളും പ്രതിസന്ധികളും ബാധിച്ചവരോടൊപ്പം നില്ക്കുക എന്നീ യുഎഇയുടെ നാഗരികവും മാനുഷികവുമായ ദൗത്യങ്ങള്‍ വളര്‍ന്നുവരുന്ന യുവാക്കളില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ന്തോഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സേവന സന്നദ്ധരാകാന്‍ യൂത്ത് സര്‍ക്കിള്‍ യുവാക്കളെ പ്രേരിപ്പിച്ചു.