
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: വയനാട് മുസ്ലിം ഓര്‍ഫനേജ് ദുബൈ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം 16ന് ദുബൈ അല്‍ ബറാഹയിലുള്ള വിമന്‍സ് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. മുനീര്‍ ഹുദവി വിളയില്‍,സ്വാമി ആത്മദാസ് യാമി,ഡോ.കെ.ടി അഷ്റഫ് പങ്കെടുക്കും. ദുബൈയില്‍ ആര്‍ടിഎ ബസില്‍ ക്ലോക്ക് ടവര്‍ ഭാഗത്ത് നിന്നും സി 15 നമ്പര്‍ ബസിലും നായിഫില്‍ നിന്നും സി 3, സബ്ക ബസ്സ്റ്റേഷനില് നിന്നും നമ്പര്‍ 17 ബസിലുമാണ് കയറേണ്ടത്. അബുഹൈല്‍ പോസ്റ്റ് ഓഫീസ് സ്റ്റോപ്പില്‍ ഇറങ്ങണം. ഏറ്റവും അടുത്ത മെട്രോ അബൂബക്കര്‍ സിദ്ദീഖ് സ്റ്റേഷന്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.