
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടി തികച്ചും ശരിയായിരുന്നുവെന്നും പാകിസ്താനിലെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്നും ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘാംഗവും മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഎഇ നേതൃത്വവുമായി കൂടിക്കാഴ്ചക്കെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം ഇന്നലെ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ..ടി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളുമുണ്ടെങ്കിലും ഈ വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരു ആത്മാവും ഒറ്റ ശരീരവും പോലെയാണ് എല്ലാവരും നിലനില്‍ക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സാഹചര്യം യുഎഇയെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷി സംഘത്തിന് കഴിഞ്ഞുവെന്നും സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ഇ.ടി പറഞ്ഞു. ഭീകരതക്കെതിരെ നില്ക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും യുഎഇയും ഒരുമിച്ചുനില്‍ക്കും. ഇരു രാഷ്ട്രങ്ങളും ഒരുമിച്ചു നില്‍ക്കുന്നതിന്റെ ആദ്യപടിയാണ് ഈ കൂടിക്കാഴ്ചകള്‍. ഇന്ത്യയുടെ സമീപനത്തെ എല്ലാ ലോക രാജ്യങ്ങളും പ്രകീര്‍ത്തിച്ചു. ഇന്ത്യയില്‍ കാണുന്ന ഐക്യം പാകിസ്താനിലില്ല. ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് യുഎഇ ഉറപ്പ് നല്‍കിയെന്നും മുസ്ലിലീഗിന്റെ പ്രതിനിധിയായി ഇന്ത്യക്കു വേണ്ടി സംസാരിക്കാന്‍ വരാന്‍ കഴിഞ്ഞത് ചരിത്രപരമായ ദൗത്യമായി കാണുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു.