
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
ദുബൈ: വരാനിരിക്കുന്ന ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സ്റ്റേഷനുകളെ നഗരത്തിലെ പൊതുഗതാഗത ശൃംഖലയുമായി പൂര്‍ണ്ണമായും ബന്ധിപ്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഓരോ ഇത്തിഹാദ് റെയില്‍ സ്റ്റേഷനും ഫീഡര്‍ ബസുകളുമായും ടാക്സികളുമായും നേരിട്ട് ബന്ധിപ്പിക്കുമെന്ന് ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയാന്‍ പറഞ്ഞു. ഇത് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനം വരെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നു. എക്സ്പോ ലിങ്കും വരാനിരിക്കുന്ന ബ്ലൂ ലൈനും ഉള്‍പ്പെടെ ദുബൈ മെട്രോയ്ക്കായി ഉപയോഗിച്ച വിജയകരമായ മാതൃക തുടരും. അവിടെയെല്ലാം ഫീഡര്‍ ബസുകള്‍ റെയില്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് ബഹ്റോസിയാനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനുകളെ ദുബൈ മെട്രോ സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും. ദുബൈയിലെ യാത്രക്കാര്‍ക്ക് ഫീഡര്‍ ബസുകള്‍, മെട്രോ ലിങ്കുകള്‍, ടാക്സികള്‍ എന്നിവ ഉപയോഗിച്ച് ഇത്തിഹാദ് റെയില്‍ സ്റ്റേഷനുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യാത്രക്കും നിലവിലുള്ള ആര്‍ടിഎയുടെ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് ഇത്തിഹാദ് റെയിലും ആര്‍ടിഎയും പങ്കാളികളായി. ഈ ഏകീകൃത ടിക്കറ്റിംഗ് സംവിധാനം പേയ്മെന്റുകള്‍ ലളിതമാക്കുകയും പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2026 ല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്ന ഇത്തിഹാദ് റെയില്‍, യുഎഇയുടെ ഗതാഗത സൗകര്യങ്ങളില്‍ ഒരു നാഴികക്കല്ലായി മാറും. റെയില്‍ സ്റ്റേഷനുകളെ ഫീഡര്‍ ബസുകളും ടാക്സികളുമായി ബന്ധിപ്പിക്കുന്നതിലൂടെ, ദുബൈയില്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ യാത്ര ഒരുക്കുകയാണ്. അബുദാബിയുടെ പടിഞ്ഞാറുള്ള അല്‍ സില മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ വരെയുള്ള ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ 900 കിലോമീറ്റര്‍ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ നെറ്റ്വര്‍ക്ക് ബന്ധിപ്പിക്കും. യുഎഇയുടെ ഏഴ് എമിറേറ്റുകളെ വേഗതയേറിയതും എളുപ്പത്തിലുമുള്ള യാത്രാ സംവിധാനത്തിലൂടെ കൂടുതല്‍ അടുപ്പിക്കും. മാത്രമല്ല, യാത്രാ സമയവു ചെലവും കുറയ്ക്കും.
അബുദാബിയില്‍ നഗര റൂട്ടുകളും പൊതു ബസുകളുമായി ബന്ധിപ്പിക്കും. ഷാര്‍ജ, ഫുജൈറ സ്റ്റേഷനുകളിലേക്കും പ്രാദേശിക പൊതുഗതാഗത സംവിധാനത്തിലൂടെ എളുപ്പത്തില്‍ എത്തിച്ചേരാനാകും.