
ഗള്‍ഫ് ചന്ദ്രിക 4000 സബ്സ്ക്രൈബേഴ്സിന്റെ വിജയ തിളക്കവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
12 സ്ഥലങ്ങളിലേക്ക് 30% ഡിസ്കൗണ്ട്
അബുദാബി: ഇത്തിഹാദ് എയര്‍വേസ് 12 സ്ഥലങ്ങളിലേക്ക് ശൈത്യകാല ഇളവ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 12ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. ഈ ടിക്കറ്റുകള്‍ സെപ്തംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഉപയോഗിക്കാം. ഏഷ്യയിലെയും ആഫ്രിക്കയിലെയും തെരഞ്ഞെടുത്ത ഇടങ്ങളിലേക്കാണ് ഇളവുകള്‍ നല്‍കുക. തായ്ലന്ഡിലെ ക്രാബി, ചിയാങ് മായ്, കംബോഡിയയിലെ ഫ്നോം പെന്‍, അള്‍ജീരിയയിലെ അള്‍ജിയേഴ്സ്, ടുണീഷ്യയിലെ ടുണീസ്, വിയറ്റ്നാമിലെ ഹനോയ്, ഇന്തോനേഷ്യയിലെ മേഡാന്‍ തുടങ്ങിയ ജനപ്രിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ 1,835 ദിര്‍ഹത്തില്‍ നിന്ന് ആരംഭിക്കുന്നു. മറ്റ് നിരവധി സ്ഥലങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എത്യോപ്യയിലെ അഡിസ് അബാബയിലേക്കും റഷ്യയിലെ കസാനിലേക്കും ഉള്ള വിമാനങ്ങള്‍ 1,465 ദിര്‍ഹത്തില്‍ നിന്ന് ആരംഭിക്കുന്നു, ഹോങ്കോങ്ങിലേക്കുള്ള ടിക്കറ്റുകള്‍ 1,935 ദിര്‍ഹത്തില്‍ നിന്ന് ലഭ്യമാണ്. ബജറ്റ് ഓപ്ഷനുകളില്‍ പാകിസ്ഥാനിലെ പെഷവാറിലേക്ക് 895 ദിര്‍ഹം മുതല്‍ പറക്കാം. തായ്പേയിലേക്ക് പോകുന്നവര്‍ക്ക് 1,985 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന നിരക്കുകള്‍ പ്രയോജനപ്പെടുത്താം. യുഎഇയുടെ ദേശീയ വിമാനക്കമ്പനി 2025 ന്റെ ആദ്യ പകുതിയില്‍ റെക്കോര്‍ഡ് ദിര്‍ഹം അറ്റാദായവും റെക്കോര്‍ഡ് യാത്രക്കാരുടെ എണ്ണവും പ്രഖ്യാപിച്ചിരുന്നു. രണ്ടാം പകുതി ഇതിലും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ഇത്തിഹാദ്. 2025 ജനുവരി-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ലാഭം 32 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു.