
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: യുഎഇ ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക നേട്ടത്തിനാണ് കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളേക്കാള്‍ മേല്‍വിലാസവും ടി20യില്‍ മികച്ച റെക്കോര്‍ഡും ലോകോത്തര താരങ്ങളുമുള്ള ബംഗ്ലാദേശിനെ മൂന്നു മത്സര പരമ്പരയില്‍ മലര്‍ത്തിയടിച്ച് കിരീടം സ്വന്തമാക്കിയ യുഎഇ ടീമാണ് ഇന്ന് ദേശീയ ഹീറോ. ബുധനാഴ്ച മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചാണ് യുഎഇ 2-1ന് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ യുഎഇയുടെ ആദ്യ പരമ്പര വിജയമാണിത്. യുഎഇ കാണികള്‍ ചരിത്രപ്രസിദ്ധമായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തെ ആവേശത്തില്‍ ആറാടിക്കുന്ന ആര്‍പ്പുവിളികളോടെയാണ് വിജയം ആഘോഷിച്ചത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 163 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന യുഎഇ 19.1 ഓവറില്‍ കേവലം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് മറികടന്നത്. 47 പന്തില്‍ 68 റണ്‍സ് (5 ഫോറുകള്‍, 3 സിക്സറുകള്‍) നേടിയ അലിഷന്‍ ഷറഫുവും, 26 പന്തില്‍ 41 നോട്ടൗട്ട്,(5 സിക്സറുകള്‍)നേടിയ ആസിഫ് ഖാനുമാണ് യുഎഇയെ ചരിത്ര കിരീടത്തിലേക്ക് വിഴിനടത്തിയത്. ഇരുവരും തീര്‍ത്ത വെടിക്കെട്ട് പ്രകടനം ഗാലറിയെ ത്രസിപ്പിക്കുന്നതായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ (9) പെട്ടെന്നു നഷ്ടമായ യുഎഇക്ക് ഷറഫുവിന്റെ മികച്ച അര്‍ധസെഞ്ച്വറിയും ആസിഫ് ഖാന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് കിരീടം സമ്മാനിച്ചത്. എന്നാല്‍ യുഎഇയുടെ ഏറ്റവും വലിയ ഹീറോ ഇടം കൈയ്യന്‍ സ്പിന്നര്‍ ഹൈദര്‍ അലിയായിരുന്നു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകളാണ് ഹൈദര്‍ വീഴ്ത്തിയത്.