
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
മനുഷ്യ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം നിഷേധിച്ചത്
കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് സഹല്‍ ആപ്ലിക്കേഷന്‍ വഴി എക്സിറ്റ് പെര്‍മിറ്റ് നേടണം എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മനുഷ്യ വിഭവശേഷി അതോറിറ്റി (പിഎഎം) ഔദ്യോഗികമായി നിഷേധിച്ചു. ഇങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നും സ്പോണ്‍സര്‍മാര്‍ സഹല്‍ ആപ്പ് വഴി എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായും നല്‍കണമെന്ന പ്രചാരണം തികച്ചും വ്യാജമാണെന്നും മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സഹല്‍ ആപ്പിലെ ‘പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍’ വിഭാഗത്തില്‍ പ്രവേശിച്ച് ‘എക്സിറ്റ് പെര്‍മിറ്റ് ഇഷ്യു ചെയ്യുക’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണമെന്നും യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തുടങ്ങി ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്രാനുമതി നല്‍കണമെന്നും പെര്‍മിറ്റ് സജീവമാക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണമെന്നുമുള്ള തെറ്റായ നിര്‍ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അതോറിറ്റിയുടെ ഈ വിശദീകരണം.
ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള എക്സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക നടപടിക്രമവും ആരംഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് അതോറിറ്റി വ്യക്താക്കി. സര്‍ക്കാറിന്റെ ഔദ്യോഗിക ചാനലുകളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട്അഭ്യര്ത്ഥിച്ചു.