
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഹജ്ജ് പാക്കേജ് ഒരുക്കണമെന്ന് ആവശ്യം ശക്തമാവുകായണ്. മുന്‍കാലങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഹജ്ജിനു പോകാന്‍ അവസരമുണ്ടായിരുന്നു. നിലവിലെ നിയമമനുസരിച്ച് ഓരോ രാജ്യത്തിനും നല്കുന്ന ഹജ്ജ് ക്വാട്ടക്കനുസരിച്ച് അവരുടെ രാജ്യങ്ങളില്‍ നിന്ന് തന്നെ ഹജ്ജിന് വരണം എന്നാണ് സഊദി ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പാലിക്കുമ്പോള്‍ പ്രവാസികളായ ഹാജിമാര്‍ സാമ്പത്തികമായും ജോലി സംബന്ധമായും പ്രയാസപ്പെടുകയാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ പ്രവാസി ഹാജിമാര്‍ക്ക് പ്രത്യേക പാക്കേജ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഒരുക്കേണ്ടത് അനിവാര്യമാണ്. ഹജ്ജിന് തിരഞ്ഞെടുത്താല്‍ പാസ്പോര്ട്ടുകള് നേരത്തെ തന്നെ സമര്പ്പികണമെന്ന നിയമത്തില്‍ മാറ്റംവന്നിട്ടുണ്ട്. പരിശോധനക്കായി പാസ്പോര്‍ട്ട് മുംബൈ ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ടതില്ല. പകരം യാത്ര ഷെഡ്യൂളനുസരിച്ച് സമര്‍പിച്ചാല്‍ മതിയെന നിയമം പ്രവാസികള്‍ക്ക് ഗുണകരമാണ്. ഇന്ത്യന്‍ ഹജ് മിഷന് 40 ദിവസത്തെ ഹജ്ജ് പാക്കേജാണ് ഒരുക്കുന്നത്. പ്രവാസികള്‍ക്ക് ഇത് 20 ദിവസമാക്കി ചുരുക്കുകയും വേണം. ദുല്‍ഹിജ്ജ ഒന്നിന് ഹജ്ജ് യാത്ര ആരംഭിച്ചു 20ന് അവസാനിക്കുന്ന രൂപത്തില്‍ പ്രവാസികളുടെ ഹജ്ജ് യാത്ര ക്രമീകരിക്കണം. അതോടൊപ്പം ഓരോരുത്തര്‍ക്കും അവര്‍ ജോലി ചെയ്യുന്ന രാജ്യത്തേക്ക് മടങ്ങാനുള്ള അവസരവും നല്‍കണം. എന്നാല്‍ പ്രവാസികളുടെ ലീവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. മിക്ക പ്രവാസികള്‍ക്കും ഒരു മാസമാണ് വാര്‍ഷിക ലീവ്. കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള അവസരമാണ് ഹജ്ജിനായി ഉപയോഗപ്പെടുത്തുന്നത്. പ്രവാസി ഹാജിമാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരവും നല്‍കാവുന്നതാണ്. പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എംബസി മുഖനെ ഹജ്ജിന് സൗകര്യമൊരുക്കാനും കേന്ദ്ര ഹജ്ജ് മന്ത്രാലയം മുന്നോട്ടുവരേണ്ടതുണ്ട്.