
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
ഷാര്‍ജ: ഷാര്‍ജ ഗവണ്മെന്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന എക്സ്പോഷര്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പിന് ഇന്ന് തുടക്കം. അല്‍ജാദ ഇന്നു മുതല്‍ ആറു ദിവസം ഫോട്ടോഗ്രാഫി,ചലച്ചിത്ര നിര്‍മാണം,സര്‍ഗാത്മക ആവിഷ്കാരങ്ങളുടെ ആഗോള കേന്ദ്രമായി മാറും. പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍, ചലച്ചിത്ര നിര്‍മാതാക്കള്‍, ദൃശ്യകല വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 2,500ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 50 പ്രത്യേക വര്‍ക്ഷോപ്പുകളും പ്രഭാഷണങ്ങളും സെഷനുകളും നടക്കും. ‘ചിത്രത്തേക്കാള്‍ വലുതായി ഒന്നുമില്ല’ എന്ന പ്രമേയത്തില്‍ 26 വരെയാണ് പ്രദര്‍ശനം. അല്‍ജാദയില്‍ 49,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ വേദിയില്‍ പ്രദര്‍ശനങ്ങള്‍,പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക അനുഭവങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പരിപാടികളും അവതരിപ്പിക്കും. സര് ഡോണ്‍ മക്കല്ലിന്, ഗ്രെഗ് ഗോര്‍മാന്‍, ജെയിംസ് നാച്ച്വെ, ജോര്‍ജ്ജ് സ്റ്റെയിന്‍മെറ്റ്സ് തുടങ്ങിയ ആഗോളതലത്തില്‍ സ്വാധീനമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.