
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: തന്റെ രാജ്യവും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ബന്ധം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്സെ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം അഭിവൃദ്ധിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈഗിള്‍ ഹില്‍സും ജോര്‍ജിയ ഗവണ്മെന്റും ഒപ്പിട്ട നിക്ഷേപ ധാരണാപത്രം കൊബാഖിഡ്സെ പ്രത്യേകം എടുത്തുപറഞ്ഞു, ഇത് ജോര്‍ജിയയുടെ വികസന പാതയില്‍ സുപ്രധാനമായ വഴിത്തിരിവ് കുറിക്കുന്ന നീക്കമാണെന്നും അദ്ദേഹം ദുബൈയില്‍ ആരംഭിച്ച ലോക ഗവണ്മെന്റ് ഉച്ചകോടിടെ ‘വാമി’നോട് വ്യക്തമാക്കി.