
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: സാമൂഹിക ഐക്യത്തിന്റെ അടിസ്ഥാന ശിലകളാണ് കുടുംബമെന്നും സുസ്ഥിര വികസനത്തിന്റെ പ്രധാന സ്തംഭമായ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ യുഎഇ ഉറച്ചുനില്‍ക്കുന്നുവെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വിദ്യാഭ്യാസ,മാനവ വികസന,കമ്മ്യൂണിറ്റി വികസന കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അന്താരാഷ്ട്ര കുടുംബ ദിനാചരണ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്ത് കുടുംബ മന്ത്രാലയം സ്ഥാപിതമായതോടെ ഈ വര്‍ഷത്തെ ദിനാചരണത്തിന് പ്രാധാന്യമുണ്ടെന്നും കുടുംബത്തെ ദേശീയ മുന്‍ഗണനകളുടെ കേന്ദ്രസ്ഥാനത്താണ് യുഎഇ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.