
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കെഎംസിസി ചെങ്കള പഞ്ചായത്ത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ‘ദി ചെങ്കളിയന്‍ ഫെസ്റ്റ്’ സംഘടിപ്പിക്കും. സര്‍ഗവേദി,സാംസ്കാരിക സദസ്സ്,കായികോത്സവ്,കാരുണ്യ ഹസ്തം തുടങ്ങിയ വിത്യസ്ത പരിപാടികളിലൂടെ യുഎഇയിലെ ചെങ്കള പഞ്ചായത്തുകാരുടെ വിപുലമായ സംഗമമാകും ഫെസ്റ്റ്.
പരിപാടിയുടെ ലോഗോ പ്രകാശനം ഷാര്‍ജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക,സെക്രട്ടറി ശാഫി കുന്നില്‍,പഞ്ചായത്ത് പ്രസിഡന്റ് എംഎസ് ശരീഫ്,ജനറല്‍ സെക്രട്ടറി ജമാല്‍ ഖാസി,ട്രഷറര്‍ ഹാരിസ് ബേവിഞ്ച,വൈസ് പ്രസിഡന്റ് സമീര്‍,സെക്രട്ടറി ഫാറൂഖ് ബെള്ളൂറടുക്ക,ആബിദ് ഷാര്‍ജ പങ്കെടുത്തു.