സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപടര്‍ന്നത്; ആളപായമില്ല; സിവില്‍ ഡിഫന്‍സ് തീയണച്ചു

ദുബൈ: അല്‍ ബര്‍ഷയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബര്‍ഷ ഒന്നിലെ ഹാലിം സ്ട്രീറ്റില്‍ 13 നിലകളുള്ള അല്‍ സറൂണി കെട്ടിടത്തിലെ പേള്‍ വ്യൂ റെസ്റ്റാറന്റിലും കഫറ്റീരിയയിലുമുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് തീപടര്‍ന്നത്. കൂടുതല്‍ വ്യാപിക്കും മുമ്പ് തീ നിയന്ത്രണവിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപിടിത്തത്തില്‍ വലിയ ശബ്ദം കേട്ടതോടെ താമസക്കാര്‍ ഭയവിഹ്വലരായി പുറത്തേക്ക് ഓടുകയായിരുന്നു. അഞ്ചു മിനുട്ടിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീയില്‍ നിന്ന് കട്ടിയുള്ള പുക ഉയര്‍ന്ന് ആശങ്കയുണ്ടാക്കിയിരുന്നു. എ്ന്നാല്‍ നിമിഷങ്ങള്‍ കൊണ്ടാണ് അഗ്നിരക്ഷാ സേന എല്ലാം ശാന്തമാക്കിയത്.


