
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെ അല്‍ ബര്‍ഷയില്‍ വീണ്ടും റസ്റ്റാറന്റിന് തീപിടിച്ചു. പത്തു ദിവസം മുമ്പ് തീപിടിത്തമുണ്ടായ അല്‍ ബര്‍ഷ 1ലെ കെട്ടിടത്തിന് ഏകദേശം 500 മീറ്റര്‍ അടുത്തുള്ള റസ്റ്റാറന്റിലാണ് ഇന്നലെ ഉച്ചയ്ക്ക് തീപടര്‍ന്നത്. ഉടന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട് ആളുകള്‍ പുറത്തേക്ക് ഓടുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈ മാസം 13ന് മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള അല്‍ ബര്‍ഷ 1ലെ ഹാലിം സ്ട്രീറ്റില്‍ അല്‍ സറൂണി കെട്ടിടത്തില്‍ തീപിടുത്തമുണ്ടായിരുന്നു. 13 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള റെസ്റ്റോറന്റില്‍ നിന്നാണ് തീപടര്‍ന്നത്. ഇന്ധന ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.