
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ദുബൈ: പ്രതിവര്‍ഷം 150 ദശലക്ഷം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ശേഷിയുള്ള ദുബൈയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 2032ല്‍ നടക്കും. ഇതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്വീസുളും അല്‍ മക്തൂമില്‍ നിന്നാകുമെന്ന് ദുബൈ ഏവിയേഷന്‍ സിറ്റി കോര്പ്പറേഷന് എക്സിക്യൂട്ടീവ് ചെയര്മാന് ഖലീഫ അല്‍ സഫിന് പറഞ്ഞു. ദുബൈയില്‍ നടക്കുന്ന ദി എയര്‍പോര്‍ട്ട് ഷോയിലാണ് പുതിയ എയര്‍പോര്‍ട്ടിന്റെ സമര്‍പ്പണം പ്രഖ്യാപിച്ചത്. 75 ദശലക്ഷം ദിര്‍ഹം ചെലവ് വരുന്ന രണ്ടാമത്തെ റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിക്ക നിര്‍മാണ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണ്. ‘ഭാവിയില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം’ എന്ന് വിളിക്കപ്പെടുന്നതിന്റെ ഡിസൈന്‍ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി. കരാറുകാരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അല്‍ സഫിന് വ്യക്തമാക്കി. കൂടാതെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടീം ചടുലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപകല്‍പ്പന പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. എന്നാലും ഞങ്ങള്‍ ഇതിനകം തന്നെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ഈ വിമാനത്താവളത്തിന്റെ സാങ്കേതികത ഒരു അത്ഭുതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വിമാനത്താവളത്തിന്റെ പൂര്‍ത്തീകരണ ജോലികള്‍ക്കായി കരാറുകള്‍ നല്‍കിയതായി വ്യക്തമാക്കിയിരുന്നു.