
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി: ദിനംപ്രതി അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മത്സ്യബന്ധനം നടത്തിയ വിനോദ മത്സ്യത്തൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി പരിസ്ഥിതി ഏജന്‍സി. സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഏജന്‍സിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ ബോട്ട് ഉടമകളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അബുദാബിയില്‍ മത്സ്യബന്ധനം സാമ്പത്തിക നേട്ടത്തിനായി മാത്രമല്ല വിനോദത്തിനു വേണ്ടി കൂടിയുള്ളതാണ്. അതുകൊണ്ട് തന്നെ പ്രദേശത്തെ സമുദ്ര വൈവിധ്യം സംരക്ഷിക്കുന്നതിനായി യുഎഇ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.